
ഇടുക്കിയിലെ പ്രഥമ മെത്രാൻ കാലം ചെയ്തു
“അഭിവന്ദ്യ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ പിതാവ് ഇന്ന് വെളപ്പിന് 1.38 ന് കോലഞ്ചേരി ആ ശുപത്രിയിൽ വച്ച് നിര്യാതനായ വിവരം ഖേദപൂർവം അറിയിക്കുന്നു. ഭൗതിക ശരീരം മൂവാറ്റുപുഴ നിർമ്മല മെഡിക്കൽ സെന്ററിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതസംസ്കാരം സംബന്ധിച്ച വിവരങ്ങൾ പിന്നീട് അറിയിക്കുന്നതാണ്. നിങ്ങളുടെ പ്രാർത്ഥനകളിൽ നിത്യസമ്മാനത്തിനായി യാത്രയായിരിക്കുന്ന പിതാവിനെ പ്രത്യേകം അനുസ്മരിക്കുമല്ലോ.”
മാർ ജോൺ നെല്ലിക്കുന്നേൽ
ഇടുക്കി രൂപത മെത്രാൻ
കെസിബിസി പ്രൊ ലൈഫ് സമിതിയുടെ സ്ഥാപക ചെയർമാൻ ആയിരുന്നു മാർ മാത്യു ആനിക്കുഴിക്കാട്ടിൽ. മണ്മറഞ്ഞതു മണ്ണിനും മണ്ണിന്റെ മക്കൾക്കും വേണ്ടി ധിരമായി പോരാടിയ പിതാവ്.
മനുഷ്യജീവന്റെ ആദരവ്, സംരക്ഷണം, ജീവസമൃദ്ധിക്കുവേണ്ടി ആത്മാർഥമായി ജീവിതം സമർപ്പിച്ച അഭിവന്ന്യ പിതാവിന് കെസിബിസി പ്രൊ ലൈഫ് സമിതിയുടെ ആദരാജ്ഞലികൾ 🙏🌹🌹🌹.
കേരള സഭയിൽ ജീവന്റെ സംസ്കാരത്തിനുവേണ്ടി നൂതന പഠനങ്ങളും പദ്ധ്യതികളും ആവിഷ്കരിച്ച പ്രിയപ്പെട്ട പിതാവിന്റെ ഓർമ്മകൾ എന്നും നിലനിൽക്കും.
സാബു ജോസ്.
പ്രസിഡന്റ്,
കെസിബിസി പ്രൊ ലൈഫ് സമിതി. 🙏