
ജ്വലിക്കുന്ന ഓർമ്മ
ജീവിതത്തിൻ്റെ പിൻബലം
ശബ്ദഗാംഭീര്യം നൽകിയും
തീഷ്ണ വിശ്വാസദർശനം
ആചരിച്ചാനയിച്ചും
കൃപയുടെ വഴികളിൽ
സഹന ദൂരം താണ്ടിയും
ബോധ്യങ്ങൾ ബാധ്യതകളല്ലന്ന്
ജീവിതം കൊണ്ട് കാട്ടിയും
സഭ തൻ കാര്യസ്ഥനായ്
കർത്താവിൻ മധ്യസ്ഥനായ്
കരുണക്കായ് യാചിച്ചു
വേദനിപ്പിച്ചോർക്കായും
തിരുഹിതം നിറവേറ്റിയ
തിരു യാത്ര ജയ യാത്ര
യുഗാന്ത്യത്തിലൊരുമിച്ചിടാൻ
തിരുയാത്രക്കനുയാത്രയാവാം

അഗസ്റ്റിൻ മoത്തിപ്പറമ്പിൽ
