കാലവും കലാം സാറും കടന്നു പോയി. എട്ടു വർഷത്തെ വളർച്ച ഇലഞ്ഞിയിൽ കാണാം. ഡോ എ പി ജെ അബ്ദുൾകലാം നട്ട മരമാണതെന്ന് ഒരു പക്ഷേ, ഇപ്പോൾ കാമ്പസിലുള്ള വിദ്യാർത്ഥികൾക്കറിയില്ല.

Share News

എട്ടു വർഷം മുമ്പ് മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൾകലാം പാലാ സെൻ്റ് തോമസ് കോളജിൽ ഇലഞ്ഞിമരം നട്ടു. എന്നാൽ ഡോ കലാം നട്ട മരമെന്ന ചരിത്ര സത്യത്തെ തിരിച്ചറിയാൻ അടയാളമൊന്നുമില്ലവിടെ!!

മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൾകലാം 2012ൽ പാലാ സെൻ്റ് തോമസ് കോളജ് കാമ്പസിൽ ഇലഞ്ഞി വൃക്ഷം നടുന്നു

!ഒരു പരിസ്ഥിതി ദിനം കൂടി കടന്നു പോയിരിക്കുന്നു. സംസ്ഥാനത്തുടനീളം വൃക്ഷത്തൈ നടീൽ പതിവുപോലെ നടന്നു. സർക്കാരിൻ്റെ നേതൃത്വത്തിലും അല്ലാതെയും ചടങ്ങുകൾ സംഘടിപ്പിക്കപ്പെട്ടു. ഇവയുടെ കണക്കുകൾ നോക്കിയാൽ കോടിക്കണക്കിന് വൃക്ഷത്തൈകൾ ഈ വർഷവും നട്ടിട്ടുണ്ട്.എന്നാൽ കഴിഞ്ഞ വർഷം നട്ട വൃക്ഷങ്ങളിൽ എത്രയെണ്ണം ഇപ്പോൾ ഉണ്ടെന്നു ഇത്തവണ നട്ടവരോ കഴിഞ്ഞ തവണ നട്ടവരോ നോക്കിയതായി അറിയില്ല. ഒരു പക്ഷേ, ചിലയിടങ്ങളിലെല്ലാം ഉണ്ടാവാം

.2012-ൽ മുൻ രാഷ്ട്രപതി ഡോ എ പി ജെ അബ്ദുൾകലാം സാർ നട്ട ഇലഞ്ഞി മരത്തിൻ്റെ വളർച്ച കാണാൻ പാലാ സെൻ്റ് തോമസ് കോളജ് കാമ്പസിൽ പോയിരുന്നു.അതിന് കാരണവുമുണ്ട്. 2012-ൽ അന്നത്തെ പ്രിൻസിപ്പൽ ഡോ കെ കെ ജോസ് സാർ, ആലുംനി അസോസിയേഷൻ പ്രസിഡൻറ് അഡ്വ കെ ടി ജോസഫ്, സെക്രട്ടറി അലക്സ് മേനാംപറമ്പിൽ എന്നിവർ ആവശ്യപ്പെട്ടതനുസരിച്ചു ഡോ എ പി ജെ അബ്ദുൾകലാം സാറിനെ പാലാ സെൻ്റ് തോമസിൽ എത്തിച്ചത് ഞാനായിരുന്നു. കോളജിൻ്റെ 62 മത് സ്ഥാപകദിനാഘോഷചടങ്ങ് ഉദ്ഘാടനം ചെയ്യാനായിരുന്നു അദ്ദേഹം എത്തിച്ചേർന്നത്. അന്ന് അദ്ദേഹത്തെ കൊണ്ട് കോളജ് കാമ്പസിൽ ഒരു മരം നടീക്കണമെന്ന നിർദ്ദേശം മുന്നോട്ടുവച്ചത് കെ കെ ജോസ് സാറായിരുന്നു. ഇക്കാര്യം സൂചിപ്പിച്ചപ്പോൾ തന്നെ കലാം സാർ സമ്മതം അറിയിക്കുകയും ചെയ്തു. കോളജ് കാമ്പസിൽ എത്തി എൻ സി സി കേഡറ്റുകളുടെ ഗാർഡ് ഓഫ് ഹോണർ സ്വീകരിച്ച ശേഷമാണ് കലാം സാർ ഇലഞ്ഞി മരം നട്ടത്. ബോട്ടണി ഡിപ്പാർട്ടുമെൻറിലെ പ്രൊഫ ജോമി അഗസ്റ്റ്യൻ ആണ് ഇലഞ്ഞി വൃക്ഷത്തൈ തയ്യാറാക്കി എത്തിച്ചത്.

പാലാ ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ടിൻ്റെ സാന്നിദ്ധ്യത്തിൽ കലാം സാർ വൃക്ഷത്തൈ നടുന്നതിന് ഞാനും സാക്ഷിയായിരുന്നു.കാലവും കലാം സാറും കടന്നു പോയി. എട്ടു വർഷത്തെ വളർച്ച ഇലഞ്ഞിയിൽ കാണാം. അതിനു ചുറ്റും ചെറിയ ഒരു സിമൻ്റ് ചട്ടം കാണാം. പക്ഷേ, ഇന്ത്യയുടെ എക്കാലത്തെയും മികച്ച രാഷ്ട്രപതിയായിരുന്ന, ഇന്ത്യൻ യുവത്വത്തിൻ്റെ ആവേശമായിരുന്ന ഡോ എ പി ജെ അബ്ദുൾകലാം നട്ട മരമാണതെന്ന് ഒരു പക്ഷേ, ഇപ്പോൾ കാമ്പസിലുള്ള വിദ്യാർത്ഥികൾക്കറിയില്ല, ഇനി വരുന്നവർക്കും അറിയില്ല.

അതു സംബന്ധിച്ച യാതൊരു അറിയിപ്പും അവിടെയെങ്ങും ഇപ്പോൾ കാണാനില്ല എന്നതു തന്നെയാണ് കാരണം. മഹാനായ ഡോ കലാം നട്ട ഇലഞ്ഞി മരമാണെന്ന ചരിത്ര സത്യം സെൻ്റ് തോമസിൽ വിസ്മരിക്കപ്പെട്ടു. ആ മരത്തിൻ്റെ ചരിത്രപ്രധാന്യം അറിയപ്പെടാതെ പോകാതിരിക്കാൻ മാനേജ്മെൻ്റ് നടപടി സ്വീകരിക്കണമെന്നാണ് അപേക്ഷയുള്ളത്.

ഡോ എ പി ജെ അബ്ദുൾ നട്ട ഇലഞ്ഞി വൃക്ഷംഇന്ന്

ഈ അപേക്ഷ നിരസിക്കപ്പെടുകയില്ലെന്ന് പ്രതീക്ഷയുണ്ട്. ഫോട്ടോ അടിക്കുറിപ്പ്

എബിബി ജെ ജോസ്ചെയർമാൻമഹാത്മാഗാന്ധി നാഷണൽ ഫൗണ്ടേഷൻപാലാ – 686575

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു