സംസ്ഥാനത്ത് ഒരു വർഷത്തേക്ക് മാസ്ക് നിർബന്ധം, പിഴ 10,000 രൂപ വരെ; അനുമതിയില്ലാതെ ധർണയും സമരവും പാടില്ല; പകർച്ചവ്യാധി നിയമത്തിൽ ഭേദ​ഗതി.

Share News

നിയമലംഘനങ്ങൾക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ട് വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് ഭേദ​ഗതി.

കൂടാതെ ലോക് ഡൗൺ ലംഘനത്തില്‍ പിഴ ഈടാക്കാന്‍ പൊലീസിനും കളക്ടര്‍മാര്‍ക്കും അധികാരങ്ങള്‍ കൂടി ഇത് നൽകുന്നുണ്ട്.

സംസ്ഥാനത്ത് ആശങ്ക പടർത്തുന്ന രീതിയിൽ കൊവിഡ് പടരുന്നതിനാൽ കൂടുതൽ നിയന്ത്രണങ്ങൾക്കായി പകർച്ചവ്യാധി നിയമം ഭേദ​ഗതി ചെയ്ത് സർക്കാർ വിജ്ഞാപനം പുറത്തിറക്കി.

മാസ്ക് ധരിച്ചില്ലെങ്കിൽ 10,000 രൂപ വരെ പിഴ ഈടാക്കാം. അടുത്ത ഒരു വർഷത്തേക്ക്, അല്ലെങ്കിൽ പുതിയ വിജ്ഞാപനം പുറത്ത് ഇറങ്ങുന്നത് വരെയാണ് പുതിയ നിയമ ഭേദ​ഗതി നിലവിലുളളത്.

നിയമലംഘനങ്ങൾക്ക് പതിനായിരം രൂപ പിഴയോ, അല്ലെങ്കിൽ രണ്ട് വർഷം വരെ തടവുശിക്ഷയും ലഭിക്കാവുന്ന രീതിയിലാണ് ഭേദ​ഗതി. കൂടാതെ ലോക് ഡൗൺ ലംഘനത്തില്‍ പിഴ ഈടാക്കാന്‍ പൊലീസിനും കളക്ടര്‍മാര്‍ക്കും അധികാരങ്ങള്‍ കൂടി ഇത് നൽകുന്നുണ്ട്.

ഇതോടെ പകർച്ചവ്യാധി നിയമപ്രകാരമുളള കേസുകളിൽ ഇനി കോടതിഴ പിഴ തീരുമാനിക്കുന്ന ഘട്ടത്തിലേക്ക് നീങ്ങില്ല, പൊലീസിന് അതാത് സ്ഥലങ്ങളിൽ വെച്ച് തന്നെ പിഴ ഈടാക്കാം.

വിജ്ഞാപനത്തിലെ പ്രധാന നിർദേശങ്ങൾ.

 1) പൊതുസ്ഥലങ്ങളിലും ജോലിസ്ഥലങ്ങളിലും വാഹനയാത്രയിലും മൂക്കും വായും മൂടുന്ന തരത്തില്‍ മുഖാവരണംധരിക്കണം

2) പൊതുസ്ഥലങ്ങളിലും പരിപാടികളിലും അടക്കം എല്ലായിടത്തും സാമൂഹിക അകലം (ആറ് അടി) നിർബന്ധമായും പാലിക്കണം.

3) രേഖാമൂലമുള്ള മുന്‍കൂര്‍ അനുമതിയില്ലാതെ ധര്‍ണ, സമരം, ഘോഷയാത്ര, സമ്മേളനം, മറ്റു കൂടിച്ചേരലുകള്‍ എന്നിവ പാടില്ല. ഇത്തരം യോഗങ്ങള്‍ക്ക് പരമാവധി പത്തുപേരില്‍ കൂടാന്‍ പാടില്ല.

4) കല്യാണങ്ങൾക്ക് ഒരേ സമയത്ത് പരമാവധി 50 പേരും മരണാനന്തര ചടങ്ങുകൾക്ക് ഒരു സമയത്ത് 20 പേരും മാത്രം. സാനിറ്റൈസര്‍, ആറടി അകലം എന്നിവ നിര്‍ബന്ധം.

5) റോഡ്, ഫുട്പാത്ത് അടക്കമുള്ള പൊതുസ്ഥലങ്ങളിൽ തുപ്പരുത്.

6) കടകളിലും മറ്റു വാണിജ്യ സ്ഥാപനങ്ങളിലും ഒരു സമയം 25 പേരിൽ കൂടുതൽ പാടില്ല. സാനിറ്റൈസർ കടയുടമ ലഭ്യമാക്കണം.

7) മറ്റ് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുംനിന്ന് എത്തുന്നവര്‍ ഇ-ജാഗ്രതയില്‍ വിവരങ്ങള്‍ രേഖപ്പെടുത്തണം.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു