പരിണാമം പൊതുജനമനസ്സിൽ അവതരിപ്പിക്കപ്പെട്ടത് പ്രധാനമായും മത്സരം, പോരാട്ടം, അതിജീവനം, ആധിപത്യം, കീഴടക്കൽ എന്നീ പദങ്ങളിലൂടെയായിരുന്നു.
അഖിലലോക ആത്മബോധം ഒരർത്ഥത്തിൽ, മനുഷ്യരാശിയുടെ ഇന്നത്തെ ഏറ്റവും വലിയ വെല്ലുവിളി സാങ്കേതികമല്ല. പരിണാമത്തെക്കുറിച്ചുള്ള നമ്മുടെ കഥയെ പുതുക്കിയെഴുതുക എന്നതാണത്. കാരണം, ഒരു ജീവിവർഗ്ഗം സ്വയം മനസ്സിലാക്കുന്നത് അതു സ്വയം പറയുന്ന കഥകളിലൂടെയാണ്. ഇന്നു നമുക്കു വേണ്ടതു സംഘർഷത്തിന്റെ മാത്രം കഥയല്ല, അതിനെക്കാളുമുള്ള സംയോജനത്തിന്റെയും സഹസൃഷ്ടിയുടെയുംകൂടി ചരിത്രകഥയാണ്. പത്തൊൻപതാം നൂറ്റാണ്ടിലും ഇരുപതാം നൂറ്റാണ്ടിന്റെ വലിയൊരു ഭാഗത്തും പരിണാമം പൊതുജനമനസ്സിൽ അവതരിപ്പിക്കപ്പെട്ടത് പ്രധാനമായും മത്സരം, പോരാട്ടം, അതിജീവനം, ആധിപത്യം, കീഴടക്കൽ എന്നീ പദങ്ങളിലൂടെയായിരുന്നു. ജീവശാസ്ത്രത്തിലെ യഥാർത്ഥ ഡാർവിനേക്കാൾ, സാമൂഹികവും രാഷ്ട്രീയവുമായ […]
Read Moreവിശ്വസ്ത സുഹൃത്ത്: ജീവിതത്തിന്റെ ഔഷധവും ആത്മാവിന്റെ തുണയും
മനുഷ്യജീവിതത്തിൽ ദൈവം നൽകുന്ന ഏറ്റവും വലിയ അനുഗ്രഹങ്ങളിൽ ഒന്നാണ് നല്ല സുഹൃത്തുക്കൾ. “വിശ്വസ്തനായ സുഹൃത്ത് ജീവാമൃതമാണ്” എന്ന് ബൈബിൾ പഠിപ്പിക്കുന്നു. സ്വർണ്ണത്തിനോ വെള്ളിക്കോ പകരം വെക്കാൻ പറ്റാത്ത അമൂല്യ നിധിയാണത്.വചനവെളിച്ചത്തിലെ സൗഹൃദംസൗഹൃദത്തിന്റെ മാഹാത്മ്യത്തെക്കുറിച്ച് വിശുദ്ധ ഗ്രന്ഥം ഇപ്രകാരം പറയുന്നു: വിശ്വസ്തനായ ഒരു സുഹൃത്തിനെ കണ്ടെത്തുക എന്നത് ദൈവികമായ ഒരു കൃപയാണ്. അപ്രകാരം ഒരാളെ ലഭിക്കാൻ നമ്മളും വിശ്വസ്തരായ സുഹൃത്തുക്കളായി മാറണം. പ്രഭാഷകൻ ഓർമ്മിപ്പിക്കുന്നത് പോലെ, ദൈവഭയമുള്ളവനായിരിക്കുക എന്നതാണ് ഒരു നല്ല സുഹൃത്തിനെ കണ്ടെത്താനുള്ള എളുപ്പവഴി. ആ സ്നേഹം […]
Read Moreഅനുസരണ പ്രകടിപ്പിക്കുന്നവർ ബുദ്ധികൂർമ്മതയും ഉത്തരവാദിത്തവും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള അച്ചടക്കവും ഉയർന്ന പ്രാപ്തിയും ജീവിതത്തിൽ പ്രകടിപ്പിക്കുന്നു.
അനുസരണ ശീലം മോശപ്പെട്ട ഒന്നായി കരുതുന്നവർക്കും പ്രചരിപ്പിക്കുന്നവർക്കും കനത്ത തിരിച്ചടിയായി അമേരിക്കൻ സൈക്കോളജിക്കൽ അസോസിയേഷൻന്റെ (APA) പുതിയ പഠന റിപ്പോർട്ട് പുറത്തിറങ്ങി. അനുസരണശീലം കുറഞ്ഞ കുട്ടികളെ അപേക്ഷിച്ച് അനുസരണ പ്രകടിപ്പിക്കുന്നവർ ബുദ്ധികൂർമ്മതയും ഉത്തരവാദിത്തവും സാഹചര്യങ്ങളോട് പൊരുത്തപ്പെടാനുള്ള അച്ചടക്കവും ഉയർന്ന പ്രാപ്തിയും ജീവിതത്തിൽ പ്രകടിപ്പിക്കുന്നു. കുട്ടിക്കാലത്ത് മാതാപിതാക്കൾ നൽകുന്ന നിർദ്ദേശങ്ങൾ ശ്രദ്ധയോടെ ഉൾക്കൊള്ളുകയും പാലിക്കുകയും ചെയ്യുന്ന കുട്ടികൾ മുതിർന്നു കഴിയുമ്പോൾ കൂടുതൽ ആത്മവിശ്വാസമുള്ളവരും വിജയികളും ആയിത്തീരുമെന്ന് പുതിയ പഠനങ്ങൾ വ്യക്തമാക്കുന്നു. Parenting That Work എന്ന പേരിൽ അമേരിക്കൻ […]
Read Moreജീവിതം : ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ മഹത്തായ ദാനം
മനുഷ്യജീവിതം എന്നത് സ്രഷ്ടാവ് നമുക്ക് നൽകിയ ഏറ്റവും വലിയ വിസ്മയമാണ്. ഓരോ പ്രഭാതവും പുതിയൊരു അവസരമാണ്; സ്നേഹിക്കാനും സേവിക്കാനും സ്വയം നവീകരിക്കാനുമുള്ള ദൈവത്തിന്റെ ക്ഷണം. “എന്റെ ജീവിതം ദൈവത്തിന്റെ ദാനമാണ്” എന്ന തിരിച്ചറിവ് ഉണ്ടാകുമ്പോഴാണ് നമ്മുടെ പ്രവർത്തികളിൽ വിനയവും സ്നേഹവും നിറയുന്നത്. ഈ ബോധ്യം നമ്മുടെ കുടുംബത്തിലും ജോലിസ്ഥലത്തും എങ്ങനെ മാറ്റങ്ങൾ വരുത്തുന്നു എന്ന് നോക്കാം. കുടുംബം: സ്നേഹത്തിന്റെ ആദ്യ പാഠശാല ജീവിതം ഒരു ദാനമാണെന്ന് നാം ആദ്യം തിരിച്ചറിയേണ്ടത് നമ്മുടെ കുടുംബങ്ങളിലാണ്. പങ്കാളിയും മക്കളും മാതാപിതാക്കളും […]
Read More“അത് സാരല്ല. കതകിൽ മുട്ടുന്നതിന് കൂലിയായി ഞാൻ ഓരോ മാസവും നിന്ക്ക് 500 രൂപ അധികം തരാം”.
തനിച്ചു താമസിക്കുന്ന നമ്മുടെ പ്രിയപ്പെട്ടവരെ, പരിചയക്കാരെ, നിങ്ങൾക്ക് സമയവും മനസ്സലിവും ഉണ്ടെങ്കിൽ വോട്സ്ആപ്പ് ഉപയോഗിക്കാൻ പഠിപ്പിക്കുക. വീടുകളിൽ പത്രം വിതരണം ചെയ്യുന്ന ഒരു പയ്യന്റെ അനുഭവം വളരെ ഹൃദയസ്പർശിയായി തോന്നി. നമ്മളിൽ ഭൂരിഭാഗം പേരും ഇന്നോ നാളെയോ അഭിമുഖീകരിക്കാൻ സാധ്യതയുള്ള ഗതികേടിലേക്ക് വിരൽ ചൂണ്ടുന്ന ഒരു കുറിപ്പ്. “ഞാൻ പത്രമിടുന്ന ഒരു വീട്ടിലെ മെയിൽ ബോക്സ് അടഞ്ഞിരിക്കുന്നത് കണ്ട് ഞാൻ സൈക്കിളിൽ നിന്നിറങ്ങി അവരുടെ കോളിങ് ബെൽ അമർത്തി. നിലത്തുറക്കാത്ത കാൽവെയ്പ്പുകളോടെ ഒരു വൃദ്ധൻ പതിയെ നടന്നു […]
Read More“അഭിഭാഷക ജീവിതത്തിൽ പ്രചോദനമായും, പ്രകോപനമായും പ്രവർത്തിച്ച എല്ലാവരെയും ഓർക്കുന്നു”|അഡ്വ. ഡാൽബി ഇമ്മാനുവൽ
“അഭിഭാഷക ജീവിതത്തിൻ്റെ ഇരുപത്തിയഞ്ച് വർഷങ്ങൾ“ ദൈവത്തിന് നന്ദി” 2000 ജൂലൈ 23 -ന് ആണ് ഞാൻ അഭിഭാഷകനായി എൻറോൾ ചെയ്യുന്നത്. കാലിക്കറ്റ് ദേവഗിരി കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദമെടുത്തതിനു ശേഷം ഉഡുപ്പി വൈകുണ്ഠ ബാലിക ലോ കോളേജിൽ (VBCL) നിന്നും LLB ബിരുദമെടുക്കുകയായിരുന്നു. എൻ്റെ ചാച്ചൻ്റെയും മമ്മിയുടെയും ആഗ്രഹമായിരുന്നു മകൻ ഒരു അഭിഭാഷകൻ ആകണമെന്ന്. കേരള ഹൈകോടതിയിൽ 2000 ഓഗസ്റ്റ് 25-ന് ആണ് ഞാൻ പ്രാക്ടീസ് ആരംഭിക്കുന്നത്. എൻറോൾമെൻ്റിനോട് അനുബന്ധിച്ച് ആലുവ വാഴക്കുളത്ത് എൻ്റെ അമ്മ വീട്ടിൽ […]
Read More