![](https://nammudenaadu.com/wp-content/uploads/2020/09/keralam-1-638-1.jpg)
വിശ്വാസത്തിൻെറ പേരിൽ സമൂഹത്തിൽ വിഭജനം ഉണ്ടാകാതിരിക്കുവാൻ ജാഗ്രത ആവശ്യമാണ് .
പള്ളിയിൽ പോകുന്ന ഉമ്മൻ ചാണ്ടിയും ,
ക്ഷേത്രത്തിൽ പോകുന്ന കരുണാകരനും
നിസ്കരിക്കുന്ന സി എച് മുഹമ്മദ് കോയയും,.പട്ടം താണുപിള്ളയും ആർ ശങ്കറും..
ഈശ്വര വിശ്വാസം പരസ്യമായി പ്രഖ്യാപിക്കാതെ,
പ്രത്യയശാസ്ത്രം നൽകുന്ന പ്രചോദനത്തിലൂടെ
ഭരണം നടത്തിയ സഖാക്കൾ
ഈ എം എസും
പി കെ വിയും
നായനാരും,
സി അച്ചുതമേനോനും
വി എസ് അച്യുതാനന്ദനും..
ഇപ്പോൾ പിണറായി വിജയനും
കേരളത്തിൽ ഭരണം നടത്തുന്നു .
നമ്മുടെ നാടിൻെറ
വികസനത്തിലും
പുരോഗതിയിലും
ഊന്നൽ നൽകിയ ,
നൽകുന്ന എല്ലാവരെയും
ഓർക്കുന്നു .
![](https://nammudenaadu.com/wp-content/uploads/2020/09/images-11.jpg)
നമ്മുടെ നാട് –
ദൈവത്തിൻെറ സ്വന്തം നാടായി
എന്നുമെന്നും
അറിയപ്പെടട്ടെ .
![](https://nammudenaadu.com/wp-content/uploads/2020/09/images-12.jpg)
വിശ്വാസത്തിൻെറ പേരിൽ
മനുഷ്യർ വിഭജിക്കപ്പെടാതിരിക്കട്ടെ .
എല്ലാവരെയും ആദരിക്കുന്ന ,
അനുമോദിക്കുന്ന,
അംഗീകരിക്കുന്ന,
സ്നേഹിക്കുന്ന ,
കരുതുന്ന ..
മനോഭാവം
നമ്മുടെ സമൂഹത്തിൽ
വളർന്നുവരട്ടെ .
![](https://nammudenaadu.com/wp-content/uploads/2020/09/hqdefault-2.jpg)
അയൽക്കാർ അകലുവാൻ
ഒരിക്കലും ഇടവരരുതേ .
തീവ്രവാദ ചിന്തകൾ
അനവസരത്തിലും
അനാവശ്യമായും
ഉണർത്തി
വളർത്തുന്നവരെ
നാം തിരിച്ചറിയണം ,
തിരുത്തണം .
ശ്രീ കെ എം മാണിക്കുശേഷം ,
ഇന്ന് ശ്രീ ഉമ്മൻ ചാണ്ടി
നിയമസഭയിൽ അംഗമായിട്ടു 50 വർഷം പിന്നിട്ടു .അതിൻെറ ആഘോഷം ഇന്നലെ കോട്ടയത്ത് നടന്നു .
കോട്ടയം നഗരത്തിൽ
വിവിധ
രാഷ്ട്രീയ
മത മാധ്യമ മേഖലകളിലെ
പ്രമുഖർ ആശംസകൾ
അർപ്പിക്കുന്നത് കണ്ടു .
നവ രാഷ്ട്രീയ സംസ്കാരം
നമ്മുടെ നാട്ടിൽ
സജീവമാകട്ടെ .
പഞ്ചായത്തു മെമ്പർ മുതൽ
പാർലമെൻറ്റ് വരെവിജയിക്കുവാൻ ശ്രമിക്കുന്നവർ ,
ബോധപൂർവം
വോട്ടർമാരെ തരം തിരിക്കരുതേ ,
വിവിധ വിഭാഗമായി
വിഭജിച്ചു മാറ്റരുതേ .
ഭൂരിപക്ഷ -ന്യൂനപക്ഷ ചിന്തകൾ
പറഞ്ഞും ,
പ്രചരിപ്പിച്ചും
കടന്നുവരുന്ന ശക്തികൾ
പ്രസ്ഥാനങ്ങൾ
വ്യക്തികൾ
ഉണ്ടാക്കുവാൻ
സാദ്ധ്യതയുള്ള
അപകടം
അപചയം
മുൻകൂട്ടി മനസ്സിലാക്കി
തിരുത്തുവാൻ നമുക്കാകണം .
മതവും രാഷ്ട്രിയവും
നോക്കി മനുഷ്യരെ
കുടുംബങ്ങളെ
കാണുന്ന അവസ്ഥ
ഉണ്ടാകരുതേ .
1970 -ലെ രാഷ്ട്രീയ സാഹചര്യം
മാറിയതിൽ
ശ്രീ ഉമ്മൻ ചാണ്ടി
വിഷമത്തോടെ പറയുന്നത് കേട്ടു .
ബാഹ്യ ശക്തികൾ
പാർട്ടികളും
ഭരണ സംവിധാനങ്ങളും
നിയന്ത്രിക്കുന്ന
അവസ്ഥ
നമ്മുടെ കേരളത്തിൽ
ഉണ്ടാകാതിരിക്കുവാൻ
ജാഗ്രതയുള്ളവരായിരിക്കാം .
![](https://nammudenaadu.com/wp-content/uploads/2020/09/703946690_2d009ee9b5_b.jpg)
കേരളത്തിൻെറ സവിശേഷ സംസ്കാരം ,
നൻമകൾ എന്നും തുടരണം .അതിനുവേണ്ടിയുള്ള ആത്മാർത്ഥമായ പരിശ്രമം പ്രാർത്ഥന വേണം .
സാമ്പത്തികമായി വിഷമിക്കുന്ന എല്ലാവര്ക്കും പഠിക്കുവാനും ജോലി ലഭിക്കുവാനും സുരക്ഷിതമായി ജീവിക്കുവാനുള്ള സാഹചര്യം ഉണ്ടാകണം .
സ്നേഹത്തോടെ വളർത്തിയ മാതാപിതാക്കളുടെയും കുടുംബാംഗങ്ങളുടെയുംഅനുവാദവും അനുഗ്രഹവും നേടിയുള്ള വിവാഹം നടക്കട്ടെ .പ്രണയം നടിച്ചും തെറ്റിദ്ധരിപ്പിച്ചും പെൺകുട്ടികളെ വലവിരിക്കുന്ന വ്യക്തികൾ ചില സംഘങ്ങൾ സജീവമായി സമൂഹത്തിലുണ്ടെന്ന വിശകലനങ്ങൾ നമ്മുടെ മനസ്സിലുണ്ടാകണം .
![](https://nammudenaadu.com/wp-content/uploads/2020/09/118472146_2801530426748239_4363586858884306149_o-1024x697.jpg)
തങ്ങൾക്കു എത്ര കുഞ്ഞുങ്ങളെ വേണമെന്ന് ,ആഗ്രഹിക്കുവാനും സ്വീകരിക്കാനുമുള്ള അവകാശം മാതാപിതാക്കൾക്ക് ഉണ്ടായിരിക്കണം .ജനിക്കാനുള്ള ഉദരത്തിലെ കുഞ്ഞിൻെറ അവകാശം ആദരിക്കപ്പെടണം ,സംരക്ഷിക്കണം .
![](https://nammudenaadu.com/wp-content/uploads/2020/09/baby-foot-1024x581-1.png)
.ഗർഭപാത്രത്തിൽവെച്ച് കുഞ്ഞുങ്ങളെ ക്രൂരമായി കൊല്ലുവാൻ മടിക്കാത്തവർ കുടിവരുന്നത് ദുഃഖത്തോടെ ഓർക്കുന്നു .
ജനനംപോലും വർഗീയമായി വിലയിരുത്തുന്ന സാഹചര്യം വേദനയുളവാക്കുന്നു .മക്കൾ അനുഗ്രഹമെന്ന് മാതാപിതാക്കൾ ചിന്തിക്കുന്ന ,ജനങ്ങൾ രാഷ്ട്രത്തിൻെറ സമ്പത്ത് എന്ന് പാർട്ടികളും സർക്കാരും കരുതുന്ന കാഴ്ചപ്പാടാണ് വേണ്ടത് .കുട്ടികളെ കുറയ്ക്കുന്നതാണ് കുടുംബങ്ങളുടെ പ്രധാന ആസൂത്രണമെന്ന പ്രചരണം ..എത്രത്തോളം ശരിയെന്ന് വിലയിരുത്തണം .കുഞ്ഞുങ്ങൾ കുടുംബത്തിനും നാടിനും അനുഗ്രഹമെന്ന് വിശ്വസിക്കുവാൻ കഴിയണം .
![](https://nammudenaadu.com/wp-content/uploads/2020/09/119173997_740062986850016_85511368867245898_n-1.jpg)
കെട്ടുറപ്പുള്ള കുടുംബങ്ങളാണ് നാടിൻെറ വലിയ സമ്പത്ത് .
വിശ്വാസം ..അതല്ലേ എല്ലാം .
വിശ്വാസത്തിൻെറ പേരിൽ സമൂഹത്തിൽ വിഭജനം ഉണ്ടാകാതിരിക്കുവാൻ ജാഗ്രത ആവശ്യമാണ് .
![](https://nammudenaadu.com/wp-content/uploads/2020/09/image-1-2.jpg)
![](https://nammudenaadu.com/wp-content/uploads/2020/09/119563971_10158710157814630_5655836938571547139_n.jpg)
അത് സർക്കാരിൻെറ മാത്രം ചുമതലയല്ല .
![](https://nammudenaadu.com/wp-content/uploads/2020/09/WhatsApp-Image-2020-09-17-at-8.47.40-PM.jpeg)
സാബു ജോസ്.എറണാകുളം