
മുല്ലപ്പെരിയാർ : പാട്ടക്കരാർ റദ്ദാക്കണമെന്ന ഹർജി-പരാതിക്കാരന് സുപ്രീം കോടതിയെ സമീപിക്കാം’
കൊച്ചി:മുല്ലപ്പെരിയാർ അണക്കെട്ടു സംബന്ധിച്ചു തമിഴ്നാടുമായുള്ള പാട്ടക്കരാർ റദ്ദാക്കണ് മെന്ന് ആവശ്യപ്പെട്ടു ഹൈക്കോടതിയിൽ ഹർജി തള്ളി . 1886 ഒക്ടോബർ 29ലെ പാട്ടക്കരാർ റദ്ദാക്കാനായി തമിഴ്നാടിനു നോട്ടിസ് നൽകാൻ കേരള സർക്കാരിനോടു നിർദേശിക്കണമെന്നായിരുന്നു ആവശ്യം . ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ നൽകിയ നിർദേശ ത്തിന്റെ അടിസ്ഥാനത്തിൽ സംരക്ഷണ ഭിത്തി നിർമിക്കാൻ കേരള . സർക്കാരിനും സംസ്ഥാന ജലവിഭവ സെക്രട്ടറിക്കും നിർദേശം നൽകണമെന്നും സുരക്ഷ പബ്ലിക് ചാരിറ്റബിൾ ട്രസ്റ്റ് നൽകിയ ഹർജിയിൽ ആവശ്യമുയിച്ചിരുന്നു .മുല്ലപെരിയാർ കേസ് സുപ്രിം കോടതിയുടെ പരിഗണയിലുള്ളതിനാൽ പരിഗണിക്കാനാകുകയില്ലെന്നും പരാതിക്കാരന് സുപ്രിം കോടതിയെ സമീപിക്കാമെന്നും പരാതി തള്ളിക്കൊണ്ട് കോടതി നിർദേശിച്ചു.
മുല്ലപ്പെരിയാർ : കരാറും അണക്കെട്ടും.