24 മണിക്കൂറിനിടെ രാജ്യത്ത് അരലക്ഷത്തിനടുത്ത് രോഗബാധിതര്‍

Share News

ന്യൂഡല്‍ഹി : രാജ്യത്ത് ആശങ്ക ഉയര്‍ത്തി കോവിഡ് വ്യാപനം രൂക്ഷമാകുന്നു. 24 മണിക്കൂറിനിടെ 49,310 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഒരു ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന രോഗബാധയാണ് ഇന്നലെ രേഖപ്പെടുത്തിയത്.

ഇതോടെ ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം 13 ലക്ഷത്തിലേക്ക് അടുത്തു. ഇതുവരെ 12,87,945 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 4,40,135 പേര്‍ ഇപ്പോള്‍ ചികില്‍സയിലാണ്. 8,17,209 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ഇന്നലെ 740 പേരാണ് മരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച്‌ മരിച്ചവരുടെ എണ്ണം 30,601 ആയി ഉയര്‍ന്നതായി ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു.
ജൂലൈ 23 വരെ 1,54,28,170 സാംപിളുകള്‍ പരിശോധിച്ചു. ഇന്നലെ മാത്രം 3,52,801 സാംപിളുകള്‍ പരിശോധനയ്ക്ക് വിധേയമാക്കിയതായും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ അറിയിച്ചു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു