
ജലദോഷപ്പനിക്കാര്‍ക്ക് ഇനി ആന്റിജന്‍ പരിശോധന; കോവിഡ് പരിശോധനക്ക് പുതിയ മാര്‍ഗരേഖ
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനകള്‍ക്ക് പുതിയ മാര്‍ഗരേഖ പുറത്തിറക്കി. ആരോഗ്യവകുപ്പാണ് ആന്റിജന്‍, പിസിആര്‍ പരിശോധനകള്‍ നടത്തുന്നത് സംബന്ധിച്ച് വിശദമായ മാര്‍ഗരേഖ പുറത്തിറക്കിയിരിക്കുന്നത്.
ജലദോഷപ്പനിക്കാര്‍ക്ക് ലക്ഷണങ്ങള്‍ കണ്ട് തുടങ്ങി അഞ്ചാമത്തെ ദിവസം ആന്റിജന്‍ ടെസ്റ്റ് നടത്തും. കടുത്ത ശ്വാസകോശ സംബന്ധമായ രോഗം ഉള്ളവര്‍ക്ക് പി സി ആര്‍ പരിശോധനയാണ് നടത്തുക. ലക്ഷണം കണ്ട് തുടങ്ങിയാല്‍ ഉടന്‍ തന്നെ ടെസ്റ്റ് നടത്താനാണ് നിര്‍ദ്ദേശം.
കണ്ടെയ്ന്‍മെന്റ് സോണില്‍ നിന്ന് മറ്റ് അസുഖങ്ങളുമായി ആശുപത്രികളില്‍ എത്തുന്നവര്‍ക്കും ആന്റിജന്‍ പരിശോധന നടത്തും.വലിയ ക്ലസ്റ്ററുകളില്‍ നിന്നെത്തുന്ന മുന്‍ഗണന വിഭാഗത്തിലെ ആളുകള്‍ക്ക് ആന്റിജന്‍ പരിശോധന നടത്തും.
യാത്രാ ചരിത്രം ഉള്ളവര്‍ക്ക് രോഗ ലക്ഷണങ്ങള്‍ കാട്ടി തുടങ്ങിയാല്‍ പിസിആര്‍ പരിശോധന നടത്തണം. ആരോഗ്യപ്രവര്‍ത്തകര്‍, പൊലീസ് അടക്കമുള്ളവര്‍ക്ക് രോഗലക്ഷണം കണ്ടാല്‍ പിസിആര്‍ ടെസ്റ്റ് നടത്തണം. മൃതദേഹത്തില്‍ ആദ്യം എക്‌സ്പര്‍ട്ട് പരിശോധന നടത്താനും രണ്ടാമത് പിസിആര്‍ പരിശോധന നടത്താനുമാണ് നിര്‍ദ്ദേശം.
തടവുപുള്ളികള്‍ക്ക് ആന്റിജന്‍ പരിശോധന നടത്താന്‍ നിര്‍ദ്ദേശിച്ചു. കൊവിഡ് ഭേദമായവരില്‍ വീണ്ടും ലക്ഷണങ്ങള്‍ കണ്ടാല്‍ പി.സി.ആര്‍ പരിശോധനയാണ് ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചിരിക്കുന്നത്.
നേരത്തെ, ജലദോഷപ്പനിയുമായി എത്തുന്ന എല്ലാവര്‍ക്കും കോവിഡ് ടെസ്റ്റ് നടത്തിയിരുന്നില്ല. സംശയം തോന്നുന്നവര്‍ക്ക് മാത്രമാണ് പരിശോധന നടത്തിയിരുന്നത്.