പ്ര​ണ​ബ് മു​ഖ​ര്‍​ജി​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ മാ​റ്റ​മി​ല്ല: വെന്റിലേറ്ററില്‍ തന്നെ

Share News

ന്യൂഡല്‍ഹി:സങ്കീർണമായ ശസ്ത്രക്രിയയ്ക്കു ശേഷം അത്യാസന്ന നിലയില്‍ ആശുപത്രിയില്‍ കഴിയുന്ന മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയുടെ ആരോഗ്യനില ഗുരുതരാവസ്ഥയില്‍ തന്നെയാണെന്ന് ഡല്‍ഹി ആര്‍മി റിസര്‍ച്ച്‌ ആന്‍ഡ് റഫറല്‍ ആശുപത്രി അറിയിച്ചു. വെന്റിലേറ്റര്‍ സഹായത്തോടെയാണ് അദ്ദേഹം കഴിയുന്നത്.

കഴിഞ്ഞ തിങ്കളാഴ്ചയാണ് മുഖര്‍ജിയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കിയത്. ഡല്‍ഹി രാജാജി മാര്‍ഗിലെ വീട്ടില്‍ വീണ മുഖര്‍ജിയുടെ മസ്തിഷ്‌കത്തില്‍ രക്തം കട്ടപിടിച്ചതിനെത്തുടര്‍ന്നാണ് ശസ്ത്രക്രിയ വേണ്ടിവന്നത്. ശസ്ത്രക്രിയയ്ക്കു മുമ്ബായി നടത്തിയ പരിശോധനയില്‍ മുഖര്‍ജിക്കു കോവിഡ് സ്ഥിരീകരിച്ചിരുന്നു.

മുഖര്‍ജിയുടെ നിലയില്‍ പുരോഗതിയുണ്ടെന്ന്, കഴിഞ്ഞ ദിവസം ആശുപത്രിയില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച മകന്‍ അഭിജിത് പറഞ്ഞു. ചികിത്സയോട് അദ്ദേഹത്തിന്റെ ശരീരം പ്രതികരിക്കുന്നുണ്ടെന്ന് അഭിജിത് അറിയിച്ചു. പൂര്‍ണ ആരോഗ്യവാനായി അദ്ദേഹം തിരിച്ചെത്തുമെന്നും മകന്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.

Share News