ബീവറേജിന്‌ നാളെ മുതൽ പോലീസ് കാവൽ

Share News

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ നാളെ തുറക്കുന്ന സാഹചര്യത്തിൽ അവയ്ക്ക് മുന്‍പില്‍ പ്രത്യേക പൊലീസ് സംവിധാനം ഒരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മദ്യശാലകള്‍ക്ക് മുന്‍പില്‍ ക്രമസമാധാന പ്രശ്‌നങ്ങള്‍ ഉണ്ടാവരുത്.ഇക്കാര്യം സംബന്ധിച്ച് ബന്ധപ്പെട്ടവര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാർത്താസമ്മേളനത്തിൽ പറഞ്ഞു.

നാളെ മുതൽ 877 ഇടങ്ങളില്‍ മദ്യവിതരണം നടത്തുമെന്ന് എക്‌സൈസ് മന്ത്രി ടിപി രാമകൃഷ്ണന്‍ നേരത്തെ വ്യക്തമാക്കിരുന്നു. ബെവ്‌കോയുടെ 301 ഔട്ട്്‌ലെറ്റുകളിലും 576 ബാറുകളിലും 291 ബിയര്‍ വൈന്‍ പാര്‍ലറുകളിലുമാകും മദ്യവിതരണം നടത്തുക. ബെവ് ക്യൂ അപ്പ് പ്ലേ സ്‌റ്റോറില്‍ ലഭ്യമാക്കിയതായും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

നാളെ രാവിലെ 9 മണി മുതല്‍ വൈകീട്ട് 5 മണിവരെയാണ് വില്‍പ്പന. മദ്യം ബുക്ക് ചെയ്തവര്‍ മാത്രമെ മദ്യം വാങ്ങാന്‍ എത്താന്‍ പാടുള്ളു. അല്ലാത്തവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും മന്ത്രി പറഞ്ഞു. ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുള്ള എല്ലാ പ്രോട്ടോക്കോളുകളും അനുസരിക്കണം.ഒരു സമയത്ത് ക്യൂവിൽ അഞ്ച് പേരെ മാത്രമേ അനുവദിക്കൂ. ഔട്ട്‌ലെറ്റുകള്‍ക്ക് മുമ്ബില്‍ കൈകഴുകുന്നതിന് അടക്കമുള്ള ക്രമീകരണം നടത്തും. ഒരാള്‍ക്ക് നാല് ദിവസത്തില്‍ ഒരിക്കല്‍ മാത്രമായിരിക്കും മദ്യം ലഭിക്കുകയെന്നും മന്ത്രി പറഞ്ഞു.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു