
ജർമ്മനിയിൽ നിന്ന് ഇന്ത്യയിലെത്തി 50 വർഷ० കുഷ്ഠരോഗികളെ പരിചരിച്ച വൈദികനായ ഡോക്ടര്‍ മോൺ. ബെയ്ന്‍ അന്തരിച്ചു
തൃശൂര്‍: കുഷ്ഠരോഗികളെ പരിചരിക്കാന്‍ തൃശൂര്‍ അതിരൂപതയുടെ കീഴിലുള്ള മുളയത്തെ ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ആദ്യകാല ഡോക്റായിരുന്ന മോണ്‍. ഡോ. അഗസ്റ്റ് ഓട്ടോ ബെയ്ന്‍ (87) ജര്‍മനിയിലെ കേബ്ളൻസിൽ വ്യാഴാഴ്ച അന്തരിച്ചു. പ്ലാസ്റ്റിക് സര്‍ജറി ഒട്ടും പ്രചാരമില്ലാതിരുന്ന കാലത്ത് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ അനേകം കുഷ്ഠരോഗികള്‍ക്ക് പുതുജീവന്‍ നല്‍കിയ ഡോക്ടറാണ് അദ്ദേഹം.
1964 മുതല്‍ 1968 വരെ ഡാമിയന്‍ ഇസ്റ്റിറ്റിയൂട്ടില്‍ രോഗികളോടൊപ്പം താമസിച്ചാണ് അവരെ ചികിത്സിച്ചിരുന്നത്. ഡാമിയന്‍ കുഷ്ഠരോഗാശുപത്രിയില്‍ ഓപറേഷന്‍ തിയേറ്ററും വിരലുകള്‍ അടക്കമുള്ള ശരീരഭാഗങ്ങള്‍ ഇല്ലാതായിപ്പോയ കുഷ്ഠരോഗികള്‍ക്കു ധരിക്കാന്‍ ചെരിപ്പ് അടക്കമുള്ള ഉപകരണങ്ങള്‍ തയാറാക്കാനുള്ള വര്‍ക്ക്‌ഷോപ്പും സ്ഥാപിച്ചത് ഇദ്ദേഹമാണ്.പിന്നീട് കേരളത്തില്‍ രോഗികളുടെ എണ്ണം കുറഞ്ഞതോടെ കൂടുതല്‍ രോഗികളുണ്ടായിരുന്ന ഹൈദരാബാദിലെ കുഷ്ഠരോഗാശുപത്രിയിലേക്ക് അദ്ദേഹം മാറി. അവിടത്തെ ആശുപത്രിയുടെ മേധാവിയായ സേവം ചെയ്തപ്പോഴും 2001 വരെ മുളയം ഡാമിയന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ കുഷ്ഠരോഗികള്‍ക്കു ശസ്ത്രക്രിയകള്‍ നടത്താനും ചികിത്സിക്കാനും അദ്ദേഹം എത്തിയിരുന്നു. ജര്‍മനിയില്‍ നിന്ന് എംബിബിഎസ് പഠനത്തിനുശേഷം പ്ലാസ്റ്റിക് സര്‍ജറിയിലും ഓര്‍ത്തോപീഡിക്കിലും സ്‌പെഷലൈസേഷന്‍ എടുത്ത ശേഷമാണ് കേരളത്തിലെത്തിയത്. തുടര്‍ന്ന് ചികിത്സയോടൊപ്പം സെമിനാരിയിലെ പഠനത്തിനുശേഷം 1993 ല്‍ പൗരോഹിത്യം സ്വീകരിച്ചു. ഏഴു വര്‍ഷം മുമ്പാണ് ജര്‍മനിയിലേക്ക് മടങ്ങിയത്.
തന്റെ ജീവിതത്തിൻ്റെ സി०ഹഭാഹവു० ഇന്ത്യയിൽ ഒരു ആതുര മിഷനറിയായി ജീവിച്ച ബെയ്ന്‍ മൊളോക്കയിലെ വി. ഡാമിയൻ്റെ നേർപകർപ്പായിരുന്നു. ഓരോ കുഷ്ഠരോഗിയിലു० ക്രിസ്തുവിൻ്റെ മനസലിവ് കണ്ടെത്തിയ അദ്ദഹ० അഞ്ചുപതിറ്റാണ്ടുകൾകൊണ്ട് 6500 കുഷ്ഠരോഗികൾക്കാണ് പ്ലാസ്റ്റിക് സര്‍ജറിയിലൂടെ സൗഖ്യത്തിൻ്റെ ക്രിസ്തുസ്പർശന० നല്കിയത്.
ബെയ്‌ന്റെമൃതസ०സ്കാര० അടുത്ത ബുധനാഴ്ച്ച ജർമ്മനിയിലെ കേബ്ളൻസിനടുത്തുള്ള ബെൻഡോഫ് സെൻ്റ് മെഡാർഡ് ഇടവക പള്ളിയിൽ വെച്ചു നടക്കും.
മോണ്‍. ഡോ. അഗസ്റ്റ് ഓട്ടോ