ചിങ്ങമാസം: കേരളത്തിന് മലയാളത്തിൽ ആശംസകളുമായി പ്രധാനമന്ത്രി

Share News

ന്യൂഡല്‍ഹി: ചിങ്ങമാസാരംഭത്തിൽ കേരളീയർക്കായി മലയാളത്തില്‍ ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. വരുന്ന വര്‍ഷം എല്ലാവര്‍ക്കും വിജയവും നല്ല ആരോഗ്യവും സമൃദ്ധിയും കൈവരുത്തട്ടെയെന്ന് മോദി ആശംസാ സന്ദേശത്തില്‍ പറഞ്ഞു.

ചിങ്ങത്തിന്റെ ആശംസ നേര്‍ന്ന് ഇംഗ്ലീഷിലും മോദി ട്വീറ്റ് ചെയ്തിട്ടുണ്ട്. ചിങ്ങമാസം ആഗതമായ വേളയില്‍ എല്ലാവര്‍ക്കും, പ്രത്യേകിച്ച്‌ മലയാളി സഹോദരങ്ങള്‍ക്ക് ആശംസകള്‍ എന്ന് മോദി സന്ദേശത്തില്‍ പറഞ്ഞു.

Share News