രാ​ജ്യ​സ​ഭ തെ​ര​ഞ്ഞെ​ടുപ്പ്: ലാ​ല്‍ വ​ര്‍​ഗീ​സ് ക​ല്‍​പ്പ​ക​വാ​ടി യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി

Share News

തിരുവനന്തപുരം : രാജ്യസഭ തെരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ യുഡിഎഫ് തീരുമാനിച്ചു. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലാല്‍ വര്‍ഗീസ് കല്‍പ്പകവാടിയായിരിക്കും സ്ഥാനാര്‍ത്ഥി.ഇ​ട​ത് സ്ഥാ​നാ​ര്‍​ഥി​യു​ടെ വി​ജ​യം ഉ​റ​പ്പാ​ണെ​ങ്കി​ലും സ്ഥാ​നാ​ര്‍​ഥി​യെ നി​ര്‍​ത്താ​ന്‍ യു​ഡി​എ​ഫ് നേ​തൃ​ത്വം തീ​രു​മാ​നി​ച്ചി​രു​ന്നു. സ്ഥാനാര്‍ത്ഥിയെ നിര്‍ത്താതിരിക്കുന്നത് രാഷ്ട്രീയ തിരിച്ചടിയാകും എന്നു വിലയിരുത്തിയാണ് യുഡിഎഫ് തീരുമാനം.

എം പി വീരേന്ദ്രകുമാര്‍ മരിച്ച ഒഴിവിലാണ് രാജ്യസഭയിലേക്ക് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. ഈ മാസം 24 നാണ് വോട്ടെടുപ്പ് നടക്കുന്നത്. നിയമസഭയിലെ നിലവിലെ അംഗബലം അനുസരിച്ച്‌ ഇടതുമുന്നണിയ്ക്ക് വിജയം ഉറപ്പാണ്.

ഇടതുമുന്നണി എല്‍ജെഡിയ്ക്ക് തന്നെ സീറ്റ് നല്‍കുമെന്നാണ് സൂചന. എം വി ശ്രേയാംസ് കുമാര്‍ ഇടതുസ്ഥാനാര്‍ത്ഥിയായേക്കും. സീറ്റ് തങ്ങള്‍ക്കു തന്നെ നല്‍കണമെന്ന് എല്‍ജെഡി സിപിഎം നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു.

Share News