കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി

Share News

കാണാതായ പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തി* .ചേർപ്പുങ്കലിൽ നിന്നും കാണാതായ പെൺകുട്ടിയുടെ മൃതദേഹം മീനച്ചിലാറ്റിലെ ചെമ്പിളാവ് ഭാഗത്ത് നിന്നും കണ്ടെത്തി.

ശനിയാഴ്ച വൈകിട്ടാണ് കാഞ്ഞിരപ്പള്ളി സ്വദേശിനിയായ അഞ്ജു ഷാജിയെ കാണാതായത് ചേർപ്പുങ്കൽ ഹോളി ക്രോസ് കോളജിൽ പരീക്ഷക്ക് പോയ പാറത്തോട് സ്വദേശിനിയായ പെൺകുട്ടിയെയാണ് ശനിയാഴ്ച മുതൽ കാണാതായത്.

വൈകിയും കുട്ടി വീട്ടിലെത്താതിരുന്നതിനെ തുടർന്ന് രക്ഷിതാക്കൾ കാഞ്ഞിരപ്പള്ളി പൊലീസിൽ പരാതി നൽകുകയായിരുന്നു. തുടർന്ന് പരാതി കിടങ്ങൂർ പൊലീസിനു കൈമാറി. പൊലീസ് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടിയുടെ ബാഗ് ചേർപ്പുങ്കൽ മീനച്ചിൽ ആറ്റിലെ പാലത്തിനു സമീപത്തു നിന്നും ലഭിച്ചു. പൊലീസ് മീനച്ചിലാറ്റിൽ തെരച്ചിൽ നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്

..ഷിജോ ചാക്കോ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു