എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗുരുതരം

Share News

ചെന്നൈ: കോവിഡ് സ്ഥിരീകരിച്ച പ്രശസ്ത ഗായകന്‍ എസ്.പി ബാലസുബ്രഹ്മണ്യത്തിന്റെ ആരോഗ്യനില അതീവ ഗു​രു​ത​രം. ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് . ഇ​ദ്ദേ​ഹ​ത്തെ തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ലെ വെന്റിലേറ്ററിലേക്ക് മാറ്റി.

ഈ ​മാ​സം അ​ഞ്ചി​നാ​ണ് ചെ​ന്നൈ​യി​ലെ എം​ജി​എം ഹെ​ല്‍​ത്ത് കെ​യ​ര്‍ ആ​ശു​പ​ത്രി​യി​ല്‍ എ​സ്.​പി.​ബി​യെ പ്ര​വേ​ശി​പ്പി​ച്ച​ത്. ഇന്നലെ രാത്രിയിലാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളായത്. വിദഗ്ധ മെഡിക്കല്‍ സംഘത്തിന്റെ നിര്‍ദേശ പ്രകാരം തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു.

എസ്പിബി തന്നെയാണ് കോവിഡ് രോഗം സ്ഥിരീകരിച്ച കാര്യം അറിയിച്ചത്. കൊവിഡ് സ്ഥിരീകരിച്ചെന്നും ആരോഗ്യ നില തൃപ്തികരമാണെന്നും ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയില്‍ അദ്ദേഹം വ്യക്തമാക്കിയിരുന്നു

എന്റെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. ആര്‍ക്കും എപ്പോഴും എന്നെ വിളിച്ച്‌ കാര്യങ്ങള്‍ അന്വേഷിക്കാം. രണ്ട് ദിവസം കൊണ്ട് ആശുപത്രി വിടും. പരിപൂര്‍ണ വിശ്രമത്തിനാണ് താന്‍ ഇവിടെ എത്തിയത്. അസുഖത്തെ കുറിച്ച്‌ തിരക്കാന്‍ നിരവധി പേര്‍ വിളിക്കുന്നുണ്ട്. അതുകൊണ്ട് കൂടിയാണ് പറയുന്നത്, വീഡിയോയില്‍ എസ്പിബി പറഞ്ഞു.

Share News