
മലയാള കവിതയുടെ മാധുര്യമായിരുന്ന സുഗതകുമാരി ഇനി കണ്ണീരോര്‍മ്മ.
തിരുവനന്തപുരം: മലയാള കവിതയുടെ മാധുര്യമായിരുന്ന സുഗതകുമാരി ഇനി കണ്ണീരോര്‍മ്മ. എഴുത്തിലും സമരത്തിലും ഒരുപോലെ മുന്നില്‍നിന്ന സുഗതകുമാരിയെ ‘ടീച്ചര്‍’ എന്ന അഭിസംബോധന ചേര്‍ത്ത് കേരളം വിളിച്ചു.
1934 ജനുവരി 1934 ജനുവരി 22ന് പത്തനംതിട്ട ജില്ലയിലെ ആറന്മുളയില് വാഴുവേലില്‍ തറവാട്ടിലാണ് സുഗതകുമാരിയുടെ ജനനം. സ്വാതന്ത്ര്യസമര സേനാനിയും കവിയുമായിരന്ന ബോധേശ്വരന്റെയും വി കെ കാര്‍ത്യായനി അമ്മയുടെ മകള്‍.
തത്വശാസ്ത്രത്തില്‍ എം.എ. ബിരുദം നേടിയിട്ടുണ്ട്. സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വഹിച്ച പങ്ക് വളരെ വലുതായിരുന്നു.
അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്ത് സുഗതകുമാരിയുടെ സംഭാവനകള്‍ പലതാണ്. സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ ആയും പ്രവര്‍ത്തിച്ചു.
തിരുവനന്തപുരം ജവഹര്‍ ബാലഭവന്റെ പ്രിന്‍സിപ്പലായിരുന്നു. കേരള സംസ്ഥാന ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന തളിര് എന്ന മാസികയുടെ ചീഫ് എഡിറ്ററായിരുന്നു.സ്ത്രീകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സുഗതകുമാരി അശ്രാന്തം പരിശ്രമിക്കുന്നു.
സാഹിത്യത്തിലെ സമഗ്ര സംഭാവനകള്‍ക്ക് നല്കുന്ന എഴുത്തച്ഛന് പുരസ്കാരത്തിന് 2009-ല്‍ അര്‍ഹയായിട്ടുണ്ട്.സാമൂഹിക സേവനത്തിനുള്ള ലക്ഷ്മി അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഭര്‍ത്താവ്: പരേതനായ ഡോ. കെ. വേലായുധന് നായര്‍. മകള്‍: ലക്ഷ്മി.
പ്രധാന കൃതികൾ
കവിത: അന്പലമണി, കുറിഞ്ഞിപ്പൂക്കൾ, രാത്രിമഴ, രാധയെവിടെ?, ദേവദാസി, കൃഷ്ണകവിതകൾ, മണലെഴുത്ത്, സുഗതകുമാരിയുടെ കവിതകൾ സന്പൂർണം, തുലാവർഷപ്പച്ച, കുടത്തിലെ കടൽ, പൂവഴി മരുവഴി, സഹ്യഹൃദയം
ബാലസാഹിത്യം: വാഴത്തേൻ, ഒരു കുല പൂവുംകൂടി, അയലത്തു പറയുന്ന കഥകൾ
ഉപന്യാസം: കാവു തീണ്ടല്ലേ…, മേഘം വന്നു തൊട്ടപ്പോൾ, വാരിയെല്ല്, കാടിനു കാവൽ, ഉൾച്ചൂട്