തമിഴ്നാട് ഗവര്‍ണര്‍ കോവിഡ് മുക്തനായി
ചെന്നൈ: തമിഴ്നാട് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് കോവിഡ് മുക്തനായി. ഇന്ന് നടത്തിയ പരിശോധനയില്‍ ഫലം നെഗറ്റീവായി. ഈ മാസം രണ്ടിനാണ് തമിഴ്നാട് ഗവണര്‍ക്ക് കോവിഡ് ബാധിച്ചത്. അദ്ദേഹത്തിന്റെ ഓഫീസിലെ ജീവനക്കാരുമായുള്ള സമ്ബര്‍ക്കത്തിലൂടെയാണ് രോഗം പകര്‍ന്നത്. അദ്ദേഹത്തിന് രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല. അതിനാല്‍ ഔദ്യോഗിക വസതിയായ രാജ്ഭവനില്‍ സ്വയം നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. കാവേരി ആശുപത്രിയിലെ ഡോക്ടര്‍ സംഘം എല്ലാ ദിവസവും ഇദ്ദേഹത്തിന്റെ ആരോഗ്യനില പരിശോധിച്ചുവന്നു. ഇന്ന് നടത്തിയ സ്രവ പരിശോധനയില്‍ നെഗറ്റീവായതോടെ രോഗമുക്തനാകുകയും ചെയ്തു.
Read More