രാജ്യം വീണ്ടും സ്വാതന്ത്ര്യദിനാഘോഷത്തിന്റെ നിറവിലേക്ക് …

Share News

സ്ഥാപിത താല്പര്യങ്ങളോ, അധികാര മോഹങ്ങളോ ഇല്ലാതെ, ഇന്ത്യ എന്ന ഒറ്റ വികാരത്താൽ നയിക്കപ്പെട്ടും ജ്വലിക്കപ്പെട്ടും, സ്വജീവൻ പോലും ത്യജിച്ച ഒരു കൂട്ടം ആളുകളുടെ വീരേതിഹാസത്തിനു കാലം കാത്തുവച്ച സമ്മാനമായിരുന്നു ഇന്ത്യയുടെ സ്വാതന്ത്ര്യം; സ്വന്തം മണ്ണിൽ തലയുയർത്തി നിൽക്കുന്നതിന് അവനെ പ്രാപ്തനാക്കാനായി ഒരു കൂട്ടം ആളുകൾ ഒഴുക്കിയ വിയർപ്പിന്റെയും കണ്ണീരിന്റെയും രക്തത്തിന്റെയും ഫലം എന്നാൽ ഇന്ന്, അടിച്ചമർത്തലും മാറ്റിനിർത്തലും വേലികെട്ടലും ചവിട്ടിതാഴ്ത്തലും എല്ലാം സ്വന്തം നാടിനുള്ളിൽ തന്നെ, സഹോദരങ്ങൾ ഏറ്റെടുത്തുവെന്നത് വിരോധാഭാസം …മതേതരത്വം അപേക്ഷികവത്കരിക്കുകയോ സ്വകാര്യവത്കരിക്കയോ ചെയ്യപ്പെട്ടിരിക്കുന്നു. സാഹോദര്യത്തിന്റെ […]

Share News
Read More

മുഖ്യമന്ത്രി സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നു

Share News

മുഖ്യമന്ത്രി പിണറായി വിജയൻ സ്വാതന്ത്ര്യദിനാശംസകൾ നേർന്നു . നാം ഇതുവരെ നേരിടാത്ത ഒരു സാഹചര്യത്തിലൂടെ കടന്നുപോവുന്ന ഘട്ടത്തിലാണ് ഇത്തവണത്തെ സ്വാതന്ത്ര്യദിനം കടന്നുവരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കോവിഡ് എന്ന മഹാമാരി ഇന്ത്യയിലും ലോകമാകെയുമുണ്ട്. നമ്മളൊന്നിച്ചാണ് കോവിഡ് എന്ന മഹാമാരിക്കെതിരെ പ്രതിരോധം തീർക്കുന്നത്. കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം പങ്കാളികളായി. ലോക്ക് ഡൗൺ കാലത്ത് ആരും പട്ടിണികിടക്കരുത് എന്നതായിരുന്നു സർക്കാരിന്റെ നയം. ആരുടേയും അന്നം മുട്ടാത്തതരത്തിൽ സഹായം എത്തിച്ച് രാജ്യത്തിനു തന്നെ നാം മാതൃകയായി. വിദ്യാഭ്യാസമാണ് ഒരു […]

Share News
Read More

സ്വാതന്ത്ര്യച്ചിറകിലേറിയുള്ള ഭാരതത്തിന്റെ പറക്കലിന് പ്രായം 73

Share News

ഗാന്ധിജിയുടെ സ്വപ്നം ഭാരരഹിതവും ബന്ധനവിമുക്തവും സമത്വസുന്ദരവും ആത്മീയോര്‍ജ്ജപ്രദീപ്തവുമായ ഒരു ഭാരതമായിരുന്നു. പറക്കാനുള്ള സ്വാതന്ത്ര്യം ”പറക്കുന്ന ഓരോ പക്ഷിയുടെയും നഖങ്ങളില്‍ അനന്തതയുടെ ഒരു നൂലുണ്ട്” എന്ന വിക്ടര്‍ ഹ്യൂഗോയുടെ ‘പാവങ്ങളി’ലെ ഒരു മൊഴി പറക്കലിനു നിത്യതയുടെ കൈയൊപ്പ് ചാര്‍ത്തിക്കൊടുക്കുന്നു. പറക്കല്‍ എന്നും മനുഷ്യനു കൗതുകമേകിയിട്ടുണ്ട്. പക്ഷേ, അത് ഉത്തരവാദിത്വമേറിയതാണ്. വെറുതെ പറക്കാമെന്നു വിചാരിച്ചാല്‍ നടപ്പില്ല. മുന്നൊരുക്കങ്ങള്‍ ആവശ്യമാണതിന്: (1) ഭാരമുള്ള ഒന്നും മുകളിലേക്ക് പോകുന്നില്ല. ഭാരക്കുറവുണ്ടെങ്കില്‍ പറക്കാന്‍ എളുപ്പമായി. (2) ചരടുകള്‍ പറക്കലിന് തടസ്സമാകുന്നു. എത്ര വേഗതയുള്ള പക്ഷിയാണെങ്കിലും […]

Share News
Read More

സം​സ്ഥാ​ന​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വെ​ട്ടി​ച്ചു​രു​ക്കി

Share News

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ സം​സ്ഥാ​ന​ത്ത് സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം വെ​ട്ടി​ച്ചു​രു​ക്കാ​ന്‍ സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ചു. ത​ല​സ്ഥാ​ന​ത്ത് മു​ഖ്യ​മ​ന്ത്രി പ​ങ്കെ​ടു​ക്കു​ന്ന ച​ട​ങ്ങ് 10 മി​നി​റ്റു​കൊ​ണ്ട് അ​വ​സാ​നി​പ്പി​ക്കും. മു​ഖ്യ​മ​ന്ത്രി​യു​ടെ പ​രേ​ഡ് പ​രി​ശോ​ധ​ന​യും ദേ​ശീ​യ​ഗാ​നാ​ലാ​പ​ന​വും ഒ​ഴി​വാ​ക്കാ​ന്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ലും ആ​ഘോ​ഷ​ങ്ങ​ള്‍​ക്ക് നി​യ​ന്ത്ര​ണ​മു​ണ്ട്. പോ​ലീ​സു​കാ​രി​ല്‍ മി​ക്ക​വ​രും നി​ല​വി​ല്‍ കോ​വി​ഡ് ഡ്യൂ​ട്ടി​യി​ലാ​ണ്. ജി​ല്ലാ കേ​ന്ദ്ര​ങ്ങ​ളി​ല്‍ മ​ന്ത്രി​മാ​ര്‍ പ​താ​ക ഉ​യ​ര്‍​ത്തി ല​ളി​ത​മാ​യ ച​ട​ങ്ങു​ക​ളി​ലാ​യി​രി​ക്കും ആ​ഘോ​ഷം ന​ട​ക്കു​ക.

Share News
Read More

സ്വാതന്ത്ര്യം: കയ്പു നിറഞ്ഞ ഓർമകൾ

Share News

മദ്യപാനികൾക്കൊക്കെ സ്മാർട്ട്‌ ഫോൺ നൽകണം,സർക്കാർ വക സൗജന്യമായി കൊടുക്കണം,‘മദ്യാപ്പ് ‘ ഡൌൺലോഡ് ചെയ്തിടട്ടെയവർ,ഓൺലൈനിൽ മദ്യം വന്നിടട്ടെ വീട്ടിൽ,സമ്മാനങ്ങൾ നൽകണം ഈ മാന്യദേഹികൾക്ക്,സർവ്വാദരണീയരായി പ്രഖ്യാപിക്കണമിവരെ. കുടുംബങ്ങളങ്ങിനെ തകർത്തിടേണം, കുഞ്ഞുങ്ങളൊക്കെ അനാഥരാകണം,സ്ത്രീകൾ കണ്ണീർകടലിൽ നീന്തിമരിക്കണം,ലിവർ രോഗികൾ പെരുകണം ഈ മണ്ണിൽ,അപകടങ്ങൾ ആയിരക്കണക്കിനുണ്ടാകണം,ആശുപത്രികൾക്ക് ആനന്ദോത്സവമാക ണം,അങ്ങിനെ,നാടും നഗരവും കുട്ടിച്ചോറാക്കി മാറ്റിടേണം. മഹാത്മജീ മാപ്പു തരൂ,ഇതിനായിരുന്നോ അങ്ങ് രക്തം ചിന്തിയത്?ഇതിനായിരുന്നോ അങ്ങ് സ്വാതന്ത്ര്യം നേടിത്തന്നത്? സ്വാതന്ത്ര്യത്തിൻ വിലയറിയാത്തഭരണവർഗ്ഗമേ,കാലം നിങ്ങൾക്ക് മാപ്പു തരില്ലെന്നോർത്തോളൂ !!!

Share News
Read More