കാര്‍ത്തി ചിദംബരത്തിന് കോവിഡ്
ചെന്നൈ: കോണ്‍ഗ്രസ് നേതാവ് പി.ചിദംബരത്തിന്റെ മകനും ലോക്സഭ എം.പിയുമായ കാര്‍ത്തി ചിദംബരത്തിന് കോവിഡ് സ്ഥിരീകരിച്ചു. കാര്‍ത്തിയാണ് ട്വിറ്ററിലൂടെ കോവിഡ് പോസിറ്റീവാണെന്ന വിവരം പങ്കുവെച്ചത്. തനിക്ക് കുറഞ്ഞതോതിലുള്ള രോഗലക്ഷണങ്ങളാണുള്ളതെന്നും വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയാണെന്നും കാര്‍ത്തി അറിയിച്ചു. അടുത്തിടെ താനുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്നവര്‍ പരിശോധനക്ക് വിധേയനാകണമെന്നും കാര്‍ത്തി ട്വീറ്റിലുടെ അപേക്ഷിച്ചു. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കും കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
Read More