സാമ്പത്തികമേഖലയെ തകർത്തത് ലോ​ക്ക്ഡൗ​ണ്‍: കേന്ദ്ര സര്‍ക്കാരിനെതിരെ സുപ്രീം കോടതി

Share News

ന്യൂഡല്‍ഹി: കൊവിഡ് മഹാമാരിയെ തുടര്‍ന്ന് കര്‍ശന ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനമാണ് രാജ്യത്തെ സാമ്പത്തികമേഖലയെ തകര്‍ത്തതെന്ന് സുപ്രീം കോടതി.  ലോക്ക്ഡൗണ്‍ കാലത്ത് പ്രഖ്യാപിച്ച മൊറട്ടോറിയത്തിനു മേലുള്ള പലിശ ഒഴിവാക്കുന്നതു സംബന്ധിച്ച തീരുമാനം എടുക്കുന്ന കാര്യം ചോദിക്കുകയായിരുന്നു സുപ്രീംകോടതി ഇക്കാര്യത്തില്‍ കച്ചവട താല്‍പര്യം മാത്രം നോക്കരുതെന്നും തീരുമാനം പറയാതെ കേന്ദ്ര സര്‍ക്കാരിന് റിസര്‍വ് ബാങ്കിന് പിന്നില്‍ ഒളിക്കാനാവില്ലെന്നും കോടതി പറഞ്ഞു. ഒരാഴ്ചയ്ക്കുള്ളില്‍ ഇക്കാര്യത്തിലുള്ള നിലപാട് അറിയിക്കാന്‍ സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. ലോക്ക് ഡൗണ്‍ കാലയളവിലെ വായ്പ തിരിച്ചടവിന് […]

Share News
Read More

കാര്‍ത്തി ചിദംബരത്തിന്​ കോവിഡ്​

Share News

ചെന്നൈ: കോണ്‍ഗ്രസ്​ ​നേതാവ്​ പി.ചിദംബരത്തി​ന്റെ മകനും ലോക്സഭ എം.പിയുമായ കാര്‍ത്തി ചിദംബരത്തിന്​ കോവിഡ്​ സ്ഥിരീകരിച്ചു. കാര്‍ത്തിയാണ് ട്വിറ്ററിലൂടെ​ കോവിഡ്​ പോസിറ്റീവാണെന്ന വിവരം പങ്കുവെച്ചത്​. തനിക്ക്​ കുറഞ്ഞതോതിലുള്ള രോഗലക്ഷണങ്ങളാണുള്ളതെന്നും ​വീട്ടില്‍ ക്വാറന്‍റീനില്‍ കഴിയുകയാണെന്നും കാര്‍ത്തി അറിയിച്ചു. അടുത്തിടെ താനുമായി സമ്ബര്‍ക്കത്തിലുണ്ടായിരുന്നവര്‍ പരിശോധനക്ക്​ വിധേയനാകണമെന്നും കാര്‍ത്തി ട്വീറ്റിലുടെ അപേക്ഷിച്ചു. നേരത്തെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്​ ഷാക്കും കര്‍ണാടക മുഖ്യമന്ത്രി ബി.എസ്​ യെദ്യൂരപ്പക്കും കോവിഡ്​ സ്ഥിരീകരിച്ചിരുന്നു​.

Share News
Read More

കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് സ്വയം നിരീക്ഷണത്തില്‍

Share News

ന്യൂ​ഡ​ല്‍​ഹി: കേ​ന്ദ്ര ഐ​ടി മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ൽ പ്രവേശിച്ചു. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ​യു​മാ​യി അമിത്ഷായുമായി സമ്പർക്കത്തിൽ വന്നതിനെ തുടര്‍ന്ന് മ​ന്ത്രി സ്വയം ക്വാ​റ​ന്‍റൈ​നി​ലേ​ക്ക് പോ​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് ഇ​രു​വ​രും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​ത്. രോ​ഗ​ല​ക്ഷ​ണ​മി​ല്ലെ​ങ്കി​ലും മു​ന്‍ ക​രു​ത​ല്‍ എ​ന്ന നി​ല​യ്ക്കാ​ണ് മ​ന്ത്രി​യു​ടെ ന​ട​പ​ടി​യെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. അ​തേ​സ​മ​യം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച്‌ ചി​കി​ത്സ​യി​ല്‍ ക​ഴി​യു​ന്ന അ​മി​ത് ഷാ​യു​ടെ ആ​രോ​ഗ്യ​നി​ല​യി​ല്‍ ആ​ശ​ങ്ക​പ്പെ​ടാ​നൊ​ന്നു​മി​ല്ലെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വ്യ​ക്ത​മാ​ക്കി.

Share News
Read More

50 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുത്:ഡിജിപി

Share News

തിരുവനന്തപുരം:സംസ്ഥാനത്തെ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് ബാധിക്കുന്ന പശ്ചാത്തലത്തില്‍ കര്‍ശനമാര്‍ഗനിര്‍ദേശം പുറപ്പെടുവിച്ചു ഡിജിപി ലോക്നാഥ് ബെഹ്‌റ. 50 വയസിന് മുകളില്‍ പ്രായമുള്ള പൊലീസുകാരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്ന് ഡിജിപി സര്‍ക്കുലറില്‍ നിര്‍ദേശിച്ചു. 50 വയസിന് മുകളിലുള്ളവരെ കോവിഡ് ഫീല്‍ഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലനത്തിന്റെ ഭാഗമായോ വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോഗിക്കാന്‍ പാടില്ലെന്നും ഡിജിപിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു.50 വയസില്‍ താഴെയാണെങ്കിലും മറ്റ് അസുഖങ്ങളുള്ളവരെ ഫീല്‍ഡ് ഡ്യൂട്ടിക്ക് നിയോഗിക്കരുതെന്നും ഡിജിപി സര്‍ക്കുലറില്‍ വ്യക്തമാക്കി. 50 വയസിന് താഴെയുള്ളവരെ കോവിഡ് ഡ്യൂട്ടിക്ക് നിയോഗിക്കുമ്ബോള്‍, അവര്‍ക്ക് […]

Share News
Read More

സ്വകാര്യ ആശുപത്രികളിലെ കോവിഡ് ചികിത്സാ നിരക്കും മാര്‍ഗനിര്‍ദേശങ്ങളും പുറത്തിറക്കി

Share News

തിരുവനന്തപുരം: കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിക്ക് (KASP) കീഴിലുള്ള എം പാനല്‍ ചെയ്ത സ്വകാര്യ ആശുപത്രികളിലേയും കൂടാതെ സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ചികിത്സക്കായി റെഫര്‍ ചെയ്യപ്പെടുന്ന സ്വകാര്യ ആശുപത്രികളിലെയും കോവിഡ് ചികിത്സാ നിരക്കുകള്‍ നിശ്ചയിച്ച് കൊണ്ടുള്ള ഉത്തരവും മാര്‍ഗ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കാരുണ്യ ആരോഗ്യ സുരക്ഷ പദ്ധതിയുടെ നടത്തിപ്പിനായി രൂപീകരിച്ച സ്‌റ്റേറ്റ് ഹെല്‍ത്ത് ഏജന്‍സി (എസ്.എച്ച്.എ) പുറത്തിറക്കിയ ഇതിനായുള്ള മാര്‍ഗരേഖ പ്രകാരം കിടത്തി ചികിത്സിക്കാന്‍ സൗകര്യമുള്ള സ്വകാര്യ […]

Share News
Read More

ഇന്ന് 449 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 162 പേർ രോഗമുക്തി നേടി

Share News

കേരളത്തില്‍ ഇന്ന് 449 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 119 പേര്‍ക്കും, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 63 പേര്‍ക്കും, പത്തനംതിട്ട, മലപ്പുറം ജില്ലകളില്‍ നിന്നുള്ള 47 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 44 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 33 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള 19 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 14 […]

Share News
Read More

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

Share News

സംസ്ഥാനത്ത് ഇന്ന് 435 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് 59, ആലപ്പുഴ, 57, കാസര്‍ഗോഡ് 56, എറണാകുളം 50, മലപ്പുറം 42, തിരുവനന്തപുരം 40 , പത്തനംതിട്ട 39, തൃശൂർ, വയനാട് ജില്ലകളില്‍ 19 വീതം, കണ്ണൂര്‍ 17 , ഇടുക്കി 16 , കോട്ടയം 12, കൊല്ലം 5, കോഴിക്കോട് 4 എന്നിങ്ങനെയാണ് രോഗബാധിതരുടെ ജില്ലതിരിച്ചുള്ള കണക്ക്. തൃശൂര്‍ ജില്ലയില്‍ ജൂലൈ 5ന് മരണമടഞ്ഞ വത്സല (63) ആലപ്പുഴ ജില്ലയില്‍ ജൂലൈ 7ന് മരണമടഞ്ഞ ബാബു […]

Share News
Read More