തദ്ദേശ വോട്ടർപട്ടിക: കരട് 12 ന് പ്രസിദ്ധീകരിക്കും

Share News

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വോട്ടർപട്ടികയുടെ രണ്ടാംഘട്ട പുതുക്കലിന് കരട് വോട്ടർപട്ടിക ആഗസ്റ്റ് 12 ബുധനാഴ്ച പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ വി. ഭാസ്‌കരൻ അറിയിച്ചു. കരട് പട്ടികയിൽ 12540302 പുരുഷൻമാരും 13684019 സ്ത്രീകളും 180 ട്രാൻസ്‌ജെണ്ടറുകളും ഉൾപ്പെടെ ആകെ 26224501 വോട്ടർമാർ ഉൾപ്പെട്ടിട്ടുണ്ട്. കരട് പട്ടികയിൽ പേര് ഉൾപ്പെട്ടിട്ടില്ലാത്തവർക്ക് 12 മുതൽ പേര്ചേർക്കാം. www.lsgelection.kerala.gov.in  എന്ന വെബ് സൈറ്റിൽ ഓൺലൈനായി അപേക്ഷ അയയ്ക്കണം. കണ്ടെയിൻമെന്റ് സോണുകളിലുള്ളവർക്ക് ഹിയറിംഗിന് നേരിട്ട് ഹാജരാകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ ഓൺലൈൻ വഴിയോ മൊബൈൽ ഫോൺ വീഡിയോകോൾ വഴിയോ ഹിയറിംഗിന് ഹാജരാകാം. കരട് പട്ടികയിലെ ഉൾക്കുറിപ്പുകളിൽ തിരുത്തലുകൾ വരുത്തുന്നതിനും […]

Share News
Read More