അൾത്താര

Share News

സുനിൽ ജോസ് ആളുകൾ ആരുമില്ലാതെ ദേവാലയംഏകാനായ് ദൈവമേ ഞാൻ നിൻ പുരോഹിതൻ അൾത്താരയിൽ തിരികെട്ടുപോയ് പൂവുകൾഒക്കെയും വാടി കരിഞ്ഞുപോയെപ്പൊഴോകുന്തിരിക്കത്തിന്റെ ഗന്ധം, അഭൗമമാംഅന്തരീക്ഷത്തിൽ സ്വരരാഗമേളനം നൊന്തുപാടുന്ന ഹൃദയങ്ങളായിരംകണ്ഠനാളങ്ങളില്ല, ഒക്കെയും ഓർമ്മകൾമങ്ങിയ വെട്ടം അരിച്ചെത്തുമൊച്ചകൾപങ്കുവയ്ക്കാനില്ല തീർത്തും തനിച്ചിവൻ നേർത്തൊരു പ്രാർത്ഥന പോലുമാവാതെഞാൻ ഓർത്തിരിക്കുന്നു പഴയദിനങ്ങളെചാഞ്ഞു പെയ്യുന്നു പതുക്കെ പലനിറജാലകപ്പാളി നിലാവെളിച്ചങ്ങളെ ഒക്കെയും നിൻറെതാണീയിരുട്ടിൽ, സ്വച്ഛമൃത്യുവും നിൻകരം വന്നുതൊടുന്നതാം ഏതോ കിളിയൊച്ച എന്നെ ഉണർത്തവേദീപം കൊളുത്തുന്നു സൂര്യനൾത്താരയിൽ

Share News
Read More