ഉസൈന്‍ ബോള്‍ട്ടിന് കോവിഡ്
ജമൈക്ക: ജമൈക്കന്‍ കായികതാരവും സ്പ്രിന്റ് ഇതിഹാസവുമായ ഉസൈന്‍ ബോള്‍ട്ടിന് കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം നടന്ന ജന്മദിനാഘോഷിച്ചതിനു പിന്നാലെയാണ് അദ്ദേഹത്തിന് രോഗബാധ തെളിഞ്ഞത്. രോഗം സ്ഥിരീകരിച്ചതോടെ താരം ഐസൊലേഷനില്‍ പ്രവേശിച്ചു. ക്രിക്കറ്റ് താരം ക്രിസ് ഗെയില്‍, മാഞ്ചസ്റ്റര്‍ സിറ്റി താരം റഹിം സ്‌റ്റെര്‍ലിംഗ്, ഗായകന്‍ ക്രിസ്റ്റഫര്‍ മാര്‍ട്ടിന്‍ തുടങ്ങിയവര്‍ ആഘോഷപരിപാടിയില്‍ പങ്കെടുത്തിരുന്നു. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ചാണ് പാര്‍ട്ടി നടത്തിയിരുന്നത്.ഈ ആഘോഷത്തിന് ഏതാനും ദിവസം മുന്‍പ് മാത്രമാണ് താരം കൊവിഡ് പരിശോധനക്ക് വിധേയനായത്. Stay Safe my ppl […]
Read More