കൊട്ടുകാപ്പള്ളിയെപ്പോലെ കൊട്ടുകാപ്പള്ളി മാത്രം എന്നു പറയാൻ പാലക്കാർ ക്കാർക്കും രണ്ടാമതൊന്ന് ആലോചി ക്കേണ്ടതില്ല!
ഡോ. സിറിയക് തോമസ് രാഷ്ട്രീയത്തിലെ നന്മ മരം ജോർജ് തോമസ് കൊട്ടുകാപ്പള്ളി .ഒരു കാലഘട്ടത്തിൽ ഒരു പക്ഷെ കേരളത്തിൽ ഏറ്റവും കൂടുതൽഅറിയപ്പെട്ടിരുന്ന പേരുകളിൽ ഒന്നായിരുന്നു കൊട്ടുകാപ്പള്ളി. ഒരു തലമുറക്കാലം മധ്യതിരുവി താംകറിൽ നിറഞ്ഞു നിന്ന പേരുക ളിൽ ഒന്നെന്നും പറയാം. സ്വന്തം കുടുംബപ്പേര് പേരിനുപകരമായി ഇതുപോലെ ഉപയോഗിക്കപ്പെട്ട മറ്റധികം ഉദാഹരണങ്ങളുമില്ല.എന്നാൽ പിതൃവഴിയിൽ മേനാം പറമ്പിലും മാതൃവഴിയിൽ കൊട്ടുകാ പ്പള്ളിയും ആയിരുന്നു ശ്രീ ജോർജ്തോമസ് കൊട്ടുകാപ്പള്ളിയുടെ കുടുംബ വേരുകൾ .. മീനച്ചിലാറിന് അക്കരെ ആയിരുന്നു മേനാംപറ മ്പിൽ കുടുംബം. […]
Read More