
ആഗോള കോവിഡ് രോഗികളുടെ എണ്ണം 2.25 കോടി കടന്നു
വാഷിംഗ്ടണ്‍ ഡിസി: ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം 2.25 കോടിയും പിന്നിട്ട് കുതിക്കുന്നു. ഒൗദ്യോഗിക കണക്കുകൾ പ്രകാരം 22,577,398 പേർക്കാണ് ഇതുവരെ കോവിഡ് ബാധിച്ചിട്ടുള്ളത്. ജോണ്‍സ് ഹോപ്കിൻസ് സർവകലാശാല, വേൾഡോമീറ്റർ എന്നിവയുടെ കണക്കുകൾ അനുസരിച്ചാണിത്.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 790,964 ആയി. 15,300,851 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന ആദ്യ 10 രാജ്യങ്ങളിലെ കണക്കുകൾ ഇനി പറയുംവിധമാണ്. അമേരിക്ക- 5,700,931, ബ്രസീൽ- 3,460,413, ഇന്ത്യ- 2,835,822, റഷ്യ- 937,321, ദക്ഷിണാഫ്രിക്ക- 596,060, പെറു- 558,420, മെക്സിക്കോ- 537,031, കൊളംബിയ- 502,178, ചിലി- 390,037, സ്പെയിൻ- 387,985.
മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ എണ്ണം അമേരിക്ക- 176,337, ബ്രസീൽ- 111,189, ഇന്ത്യ- 53,994, റഷ്യ- 15,989 , ദക്ഷിണാഫ്രിക്ക- 12,423, പെറു- 26,834, മെക്സിക്കോ- 58,481, കൊളംബിയ- 15,979, ചിലി- 10,578, സ്പെയിൻ- 28,797.