
രാജാ രവി വർമ്മയോളം കേരളത്തെ ലോകപ്രശസ്തമാക്കിയ മറ്റൊരു ചരിത്രപുരുഷൻ ഉണ്ടായിരിക്കില്ല.
രാജാ രവി വർമ്മയോളം കേരളത്തെ ലോകപ്രശസ്തമാക്കിയ മറ്റൊരു ചരിത്രപുരുഷൻ ഉണ്ടായിരിക്കില്ല. അദ്ദേഹത്തോളം നമ്മുടെ സാംസ്കാരികതയേയും കലാമേഖലയേയും സ്വാധീനിച്ച വ്യക്തികളും വിരളമാണ്. എന്നാൽ കേരളത്തിൻ്റെ അഭിമാനമായ ഈ ലോകോത്തര കലാകാരൻ്റെ കലാസൃഷ്ടികൾ പ്രദർശിപ്പിക്കാനും സംരക്ഷിക്കാനും ഉതകുന്ന ആധുനിക സൗകര്യങ്ങളുള്ള ഒരു ആർട്ട് ഗ്യാലറി ജന്മനാട്ടിൽ ഇതുവരെ ഉണ്ടായിരുന്നില്ല. എന്നാൽ കഴിഞ്ഞ നാലു പതിറ്റാണ്ടായി കേരള സമൂഹം ആവശ്യപ്പെടുന്ന രാജാ രവി വർമ്മ ആർട്ട് ഗ്യാലറിയുടെ നിർമ്മാണോദ്ഘാടനം നാളെ നടക്കുകയാണ്.
തിരുവനന്തപുരം മ്യൂസിയം വളപ്പിൽ നിർമ്മാണം ആരംഭിക്കുന്ന ആർട്ട് ഗാലറി കേവലമൊരു പ്രദർശനശാലയായിരിക്കില്ല. രവി വർമ്മ ചിത്രങ്ങൾ ശാസ്ത്രീയമായി സംരക്ഷിക്കാൻ സഹായകമായ കൺസർവേഷൻ ലാബും അവിടെ സജ്ജമാക്കിയിട്ടുണ്ട്. അതുവഴി മറ്റു പ്രഗദ്ഭ ചിത്രകാരൻമാരുടെ സൃഷ്ടികളും നമുക്ക് സംരക്ഷിക്കാൻ സാധിക്കും.
8 കോടി രൂപ ചിലവിൽ നിർമ്മിക്കാൻ പോകുന്ന ഈ ആർട്ട് ഗ്യാലറിയിൽ രവി വർമ്മയുടെ 43 യഥാർത്ഥ ചിത്രങ്ങളാകും പ്രദർശിപ്പിക്കപ്പെടുന്നത്. കേരളത്തിൽ വരുന്ന വിനോദ സഞ്ചാരികളെ സംബന്ധിച്ചിടത്തോളവും ഒഴിച്ചു കൂടാനാവാത്ത ഒരു സന്ദർശക കേന്ദ്രമായും ഈ ആർട് ഗ്യാലറി മാറും.

Chief Minister of Kerala