
ഞങ്ങളുടെ ഈ സൗഹൃദത്തിന് ഉടവ് തട്ടാത്ത ഇരുപത് വര്‍ഷത്തെ ആഴം.
മലയാള മനോരമയിൽ ജേണലിസ്റ് ട്രെയിനികളായി ജോലിക്കു കയറിയത്ഇന്നേക്ക് രണ്ടു പതിറ്റാണ്ടു മുൻപ്. അജയ് പി. മങ്ങാട്, പി. അനൂപ്, ജാവേദ് പർവേഷ്, ജിബി മാത്യു, ജിജോ ജോൺ പുത്തേഴത്ത് , ജോമി തോമസ്, പി. ജോസൻ, രാജീവ് മേനോൻ, പി. കെ. സാജൻ, സുനിൽകുമാർ, സാക്കിർ ഹുസൈൻ എന്നിവർക്കൊപ്പം…ഒരുമിച്ചു ഉണ്ടും ഉറങ്ങിയും കഴിഞ്ഞ കാലം ഇന്നലെയെന്ന പോലും ഇന്നും മനസിനു കുളിർമ പകരുന്നു.
ഈ ഞാനും ഞാനുമെൻറെ പ്രസ് അക്കാദമി സഹമുറിയനായ അനൂപും സാജനും ഇപ്പോൾ മനോരമയിൽ ഇല്ല. അനൂപ് ഇടയ്ക്കു ‘വഴിതെറ്റി’യെങ്കിലും ഇപ്പോൾ മലയാളം വാരികയിലൂടെ പത്ര പ്രവർത്തനം തുടരുന്നു. സാജനും ഞാനും (ഓൺലൈനിൽ ഇടയ്ക്കിടെ കുറിക്കുന്നതിനാൽ ഫ്രീലാൻസർ എന്ന ഓമനപ്പേര് കൂടെ ചേർക്കുന്നതൊഴിച്ചാൽ) ‘വഴിമാറി’ ഓടിക്കൊണ്ടിരിക്കുന്നു.
ഞങ്ങളുടെ ഈ സൗഹൃദത്തിന് ഉടവ് തട്ടാത്ത ഇരുപത് വര്‍ഷത്തെ ആഴം. ഇതിൽ പലരും മനോരമയിൽ എത്തും മുൻപ് പ്രസ് അക്കാദമിയിലും അതിനും മുന്നോട് കലാലയത്തിലെ വിദ്യാലയത്തിലും ഒക്കെ വെച്ചേ സുഹൃത്തുക്കളായിരുന്നവരുമാണ്. അപ്പോൾ രണ്ടും കടന്നു മൂന്നിലേറെ പതിറ്റാണ്ടിന്റെ അടുപ്പം…
ഇതോടൊപ്പമുള്ള ഓർമ്മചിത്രത്തിനു പ്രായം കൃത്യം ഇരുപതു വർഷം. ചിത്രത്തിൽ ഇല്ലാത്തതു ജോമി, സുനിൽ, സാജൻ എന്നിവരാണ്. Ajai P Mangattu, അനൂപ് പരമേശ്വരൻ, Javed Parvesh, Jibi Mathew, Jijo John Puthezhath, Jomy Thomas, Joson Jose, Rajeev Menon, Sajan Pk, Sunil Kumar, Zakir Hussain

Jijo John Puthezhath