
യാത്രയ്ക്കൊരുങ്ങുമ്പോൾ…. അനുദിന ജീവിതത്തിൽ പലതരം ഓർമപ്പെടുത്തലുകൾ ഉണ്ടല്ലോ? അവയിൽ ചിലത് കുറിക്കട്ടെ!
യാത്രയ്ക്കിറങ്ങുമ്പോൾ
- പാസ്പോർട്ട് എടുത്തോ?
- ടിക്കറ്റ് എടുത്തോ?
- തുണികൾ എടുത്ത് വച്ചോ?
- മൊബൈൽ ഫോണും ചാർജറും എടുത്തോ…..
സ്കൂളിലേക്ക് പോകുമ്പോൾ
- ബുക്കുകളെല്ലാം എടുത്തോ?
- ചോറെടുത്തോ?
- വണ്ടിക്കൂലിയെടുത്തോ…..
ജോലി സ്ഥലത്തേക്ക്
- പേഴ്സും ഹെൽമറ്റും എടുത്തോ?
- മൊബൈൽഫോൺ എടുത്തോ?
- വാങ്ങാനുള്ള സാധനങ്ങളുടെ ലിസ്റ്റ് എടുത്തോ?
- ഭക്ഷണം എടുത്തോ……
മേൽപ്പറഞ്ഞവയിലെല്ലാം ഓരോരോ സാധനങ്ങൾ എടുക്കാനുള്ള ഓർമപ്പെടുത്തലുകളാണ്.
എന്നാൽ,
ശിഷ്യന്മാരെ പ്രേഷിത വേലയ്ക്കുവേണ്ടി യാത്രയാക്കുമ്പോൾ ക്രിസ്തു പറയുന്നത്
ശ്രദ്ധിക്കൂ:
*സ്വർണ്ണം എടുക്കരുത്
*വെള്ളി എടുക്കരുത്
*വടി എടുക്കരുത്
*സഞ്ചി എടുക്കരുത്
*ചെരുപ്പ് എടുക്കരുത്
*ഒന്നിലധികം ഉടുപ്പുകൾ എടുക്കരുത്….
(Ref മത്താ10: 9 – 10).
എല്ലാം അരുതു കളാണ്!
ഉപേക്ഷകൾ ഏറുമ്പോൾ
നിത്യതയിലേക്കുള്ള ദൂരം കുറയും
എന്നതിൻ്റെ ഓർമപ്പെടുത്തലാണ്
ക്രിസ്തു.
ജീവിതയാത്രയിൽ ചുമടിൻ്റെ
ഭാരമേറുമ്പോൾ ലക്ഷ്യത്തിലേക്ക്
കുതിക്കേണ്ട പാദൾക്ക് ബലവും വേഗവും കുറയും എന്ന് തിരിച്ചറിയുക.
ചേർത്തു പിടിക്കേണ്ട പലതും ഉപേക്ഷിച്ച് ക്രിസ്തുവിനെ നെഞ്ചോട് ചേർത്ത്ലോകത്തിൻ്റെ നാനാഭാഗങ്ങളിൽ പ്രേഷിത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന .
എല്ലാ മിഷനറിമാർക്കും പ്രണാമം!
മിഷൻ ഞായർ ആശംസകൾ!

ഫാദർ ജെൻസൺ ലാസലെറ്റ്