നിങ്ങൾക്ക് ഇഷ്ടമുള്ളത് കണ്ടപ്പോൾ ഫ്രണ്ട്‌സ് ആയെങ്കിൽ ഇഷ്ടമില്ലാത്തത് കാണുമ്പോൾ Unfriend ചെയ്തു പോവാം..

Share News

To My Friends, Ex-Friends & Future Friendsതാഴെ പറയുന്ന കാര്യങ്ങൾ അഹങ്കാരം കൊണ്ട് പറയുന്നതാണെന്ന് കരുതരുത്, മുന്നേ പറയണമെന്ന് വിചാരിച്ചിരുന്നതാണ്, സമകാലീന സംഭവങ്ങളുടെ വെളിച്ചത്തിൽ പറയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു എന്നതിനാൽ പറയുന്നു എന്ന് മാത്രം. .എന്റെ ഫ്രണ്ട് ലിസ്റ്റിൽ ഉള്ള ആളുകളിൽ പത്തോ പതിനഞ്ചോ ശതമാനം ആളുകളെ മാത്രമേ എനിക്ക് പരിചയം ഉള്ളൂ.. ബാക്കി എല്ലാം എനിക്ക് പരിചയം ഇല്ലാത്ത ആളുകൾ ആണ്.. ഏതെങ്കിലും പോസ്റ്റുകൾ ആളുകൾ ഷെയർ ചെയ്തത് കണ്ട് അതിനോട് യോജിക്കാൻ പറ്റുന്ന […]

Share News
Read More

ലിസി സ്റ്റോപ്പ് രേഖയിൽ എവിടെ ആയാലും ബസ് എപ്പോഴും നിർത്തുന്നത് ഇപ്പോൾ അപകടം ഉണ്ടായിടത്ത് തന്നെ .

Share News

ലിസി സ്റ്റോപ്പ് രേഖയിൽ എവിടെ ആയാലും ബസ് എപ്പോഴും നിർത്തുന്നത് ഇപ്പോൾ അപകടം ഉണ്ടായിടത്ത് തന്നെ . എന്നും എപ്പോഴും എത്രയോ ആളുകൾ ഇതേ രീതിയിൽ ഈ അപകടത്തിൽ നിന്നു ഭാഗ്യം കൊണ്ട് മാത്രം രക്ഷപെടുന്ന ഈ സ്ഥലത്തു ഇന്ന് നിർഭാഗ്യവശാൽ ഒരു സ്‌ത്രീ മരണപെട്ടു . https://www.manoramaonline.com/news/latest-news/2023/01/30/woman-killed-in-bus-accident-at-kochi.html?fbclid=IwAR1OLFZbPVAhQ-nmaqkxn08i_ehPS-aqBkNeio2SDL41bpxcfkLFNh7PCPg SRM റോഡിൽ നിന്നും ലിസി ആശുപത്രി റോഡിൽ നിന്നും നടന്ന് വരുന്ന നൂറുകണക്കിന് മനുഷ്യർക്കു തിരക്കേറിയ ഈ റോഡ് ക്രോസ് ചെയ്യാൻ വേറെ സ്ഥലമില്ല . അവർ […]

Share News
Read More

ഈ 49 ഹോട്ടലുകളുടെ ഉടമകളെ അറസ്ററ് ചെയ്ത് ഹോട്ടലുകളുടെയും ഉടമക ളുടെയും പേരും ഫോട്ടോയും പ്രസിദ്ധീകരിക്കാൻ സർക്കാർ തയ്യാറാകണം . |സർക്കാരിനും മാധ്യമങ്ങൾക്കും കടപ്പാടും ഉത്തരവാദിത്തവും ജനങ്ങളോടാണോ അതോ സുനാമി കോഴി വിതരണക്കാരോടാണോ?

Share News

ബാങ്കിൽ നിന്ന് ലോണെടുത്ത് തിരിച്ചടവ് മുടങ്ങിയ ആളുടെ പേര് , അയാളുടെ അച്ഛന്റെ പേര് , വീട്ടുപേര് , പൂർണവിലാസം , വില്ലേജ് ഇനിയെന്തെല്ലാമോ അതെല്ലാം പത്രത്തിൽ പരസ്യമായി വരുന്നുണ്ട് . ഭക്ഷ്യവിഷബാധ ഉണ്ടാക്കുന്ന ഹോട്ടലിന്റെയും അതിന്റെ ഉടമയുടെയും വിവരങ്ങൾ ഇത് പോലെ കൊടുക്കാൻ ഒരു നിയമം ഉണ്ടാക്കാൻ എന്താ ഒരു വഴി ? ചീഞ്ഞ കോഴിയിറച്ചി കുറഞ്ഞ വിലക്ക് വാങ്ങി നാട്ടുകാർക്ക് കൂടിയ വിലക്ക് ഭക്ഷണമായി കൊടുത്ത 49 പ്രമുഖ ഹോട്ടലുകൾ എറണാകുളത്തു ഉണ്ടത്രേ . […]

Share News
Read More

“നമ്മളൊക്കെ ചെറുതെന്ന് കരുതുന്ന പലതും ഒരുപാട് ആളുകൾക്ക് വലിയ കാര്യമാണ്. ആ വലിയ സ്വപ്നം സാക്ഷാത്ക്കരിക്കാനായതിൻറെ സന്തോഷം ഈ ഒൻപത് വയസുകാരൻറെ മുഖത്ത് എനിക്ക് കാണാമായിരുന്നു”.|District Collector Alappuzha

Share News

വൈദ്യുതി ബില്ല് അടയ്ക്കാത്തതിനാൽ വീട്ടിലെ വൈദ്യുതി വിച്ഛേദിച്ചിട്ട് മാസങ്ങളായെന്ന സങ്കടവുമായി മൂന്നാം ക്ലാസുകാരനായ ഈ മോൻ എഴുതിയ കത്ത് കഴിഞ്ഞ ബുധനാഴ്ചയാണ് എനിക്ക് ലഭിച്ചത്. മാസങ്ങളായി വീട്ടിൽ കറണ്ട് ഇല്ലാത്തതിനാൽ മെഴുക് തിരി വെട്ടത്തിലാണ് ഇവർ കഴിയുന്നതെന്നും വീട്ടിലിരുന്ന് പഠിക്കാൻ പോലും സാധിക്കുന്നിലെന്നും കത്തിൽ എഴുതിയിരുന്നു. സ്കൂളിലിടാൻ ഒരു യൂണിഫോം മാത്രമാണ് ഉള്ളതെന്നും എട്ട് വർഷമായി വീട്ടിൽ ടി.വി. ഇല്ലെന്ന സങ്കടവും കത്തിൽ ഉണ്ടായിരുന്നു. വളർന്ന് വലുതായി നല്ല ജോലി നേടിയ ശേഷം അമ്മയെ നന്നായി നോക്കണമെന്നാണ് […]

Share News
Read More

നന്മയുള്ളവരായിരിക്കുന്നത് അപകടമെന്ന് ചൊല്ലുന്ന ഈ സിനിമക്ക് കുട്ടികളെ കൊണ്ട്‌ പോലും കൈയ്യടിപ്പിക്കുകയാണ്.

Share News

തിന്മയുടെ വിജയത്തെ ആഘോഷിക്കുന്ന ചലച്ചിത്രമാണ് മുകുന്ദനുണ്ണി അസോസിയേറ്റ്സ്. നന്മ അതി ദയനീയമായി പരാജയപ്പെടുന്നതായും ചിത്രീകരിച്ചിട്ടുണ്ട്. നല്ല ജഡ്ജിയും, നല്ല ഡോക്ടറും, നല്ല പോലീസ് ഓഫിസറും, നല്ല വക്കീലുമൊക്കെ തോറ്റ് തൊപ്പിയിടുന്നു. കഷ്ടപ്പെടുന്നു. ഇതാണ് എപ്പോഴും സംഭവിക്കുന്നതെന്ന മൈൻഡ് സെറ്റിലേക്ക് പോകുന്ന ഒരു പൊതു ബോധത്തെ കുറിച്ച് ആലോചിച്ച് നോക്കുക. ഇതൊക്കെ സിനിമയല്ലേയെന്ന ന്യായം പറയാം. ആവിഷ്‌ക്കാര മികവ് കൊണ്ട്‌ മുകുന്ദനോട് തോന്നേണ്ട വെറുപ്പ് , ആരാധനയായി മാറിയാൽ അപകടമാണ്. നല്ലവനായ ഡോക്ടറിലല്ല, കാശുണ്ടാക്കാൻ എന്ത് തിന്മയും ചെയ്യുന്ന […]

Share News
Read More

തികച്ചും വ്യത്യസ്ഥമായ ഒരു സിനിമ അനുഭവമാണ് മാളികപ്പുറം എനിക്ക് നൽകിയത്.

Share News

അപൂർവമായി മാത്രം തിയേറ്ററിൽ പോയി സിനിമ കാണുന്ന വ്യക്തിയാണ് ഞാൻ. മാളികപ്പുറം സിനിമയുടെ നിർമാതാവ് ശ്രീ. ആൻറ്റോ ജോസഫിന്റെ സ്നേഹപൂർവ്വമായ ക്ഷണപ്രകാരം കുടുംബസമേതം സിനിമ കാണാൻ ഇന്നലെ അവസരം ലഭിക്കുകയുണ്ടായി. കഴിഞ്ഞ മാസം ഡിസംബർ 12ന് എറണാകുളത്ത് മാളികപ്പുറം സിനിമയുടെ ട്രൈലെർ ലോഞ്ച് ചെയ്യാൻ സാധിച്ച കാര്യം ഞാൻ ഇപ്പോൾ സന്തോഷപൂർവം ഓർക്കുകയാണ്. തികച്ചും വ്യത്യസ്ഥമായ ഒരു സിനിമ അനുഭവമാണ് മാളികപ്പുറം എനിക്ക് നൽകിയത്. സിനിമയുടെ ആദ്യശബ്ദമായി മലയാളത്തിൻറെ മഹാനടൻ മമ്മൂട്ടിയുടെ ഗാംഭീര്യമുള്ള ശബ്ദത്തിൽ ശബരിമലയുടെ ചരിത്രവും […]

Share News
Read More

ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിനൊപ്പം, മനുഷ്യനെ കടുവ ഭക്ഷണമാക്കുന്നതിന്റെ രാഷ്ട്രീയംകൂടി ഇന്നു നമ്മുടെ ചാനലുകൾ ചർച്ചചെയ്യുമായിരിക്കും!

Share News

കലോത്സവ ചർച്ചകൾ ഭക്ഷണത്തിന്റെ രാഷ്ട്രീയത്തിനു വഴിമാറിയത് എന്തിന്? സംസ്ഥാന സ്കൂൾ കലോത്സവം ഭംഗിയായി കഴിഞ്ഞു. ഈ വർഷം കുട്ടികൾ അവതരിപ്പിച്ച മികച്ച പരിപാടികളും പ്രതീക്ഷ ഉയർത്തുന്ന യുവ പ്രതിഭകളും ഒന്നും തുടർ ചർച്ചകളിൽ കാണാനേ ഉണ്ടായില്ല. പകരം, നോൺ വെജിറ്റേറിയൻ ഭക്ഷണം ഇല്ലാതെപോയതിന്റെ രാഷ്ട്രീയ കാരണങ്ങൾ, വെജിറ്റേറിയൻ ഭക്ഷണത്തിന്റെ ജാതിപരമായ ആൽഗോരിതം മുതലായ വിഷയങ്ങൾ ഉയർത്തിക്കൊണ്ടുവരികയും, അതുവഴി, ഭക്ഷ്യ വിഷബാധമൂലം സംസ്ഥാനത്തുണ്ടായ മരണങ്ങളും, ആരോഗ്യവകുപ്പിനും സർക്കാരിനും നേരേ ഉയർന്നുവന്ന ജനരോഷവും, മുക്കിക്കളയുകയും സർക്കാർ പതിവുപോലെ മുഖംമറച്ചു രക്ഷപ്പെടുകയും […]

Share News
Read More

ഡോക്ടർ പ്രവീൺ റാണയെന്ന കൈപ്പള്ളി പുഷ്ക്കരൻ പ്രവീണിനെ ഉയർത്തി പൊക്കി വളർത്തിയ മാധ്യമ, രാഷ്ട്രീയ, കലാ, സാംസ്‌കാരിക സിങ്കങ്ങൾക്കൊന്നും ഇയാൾ നാല്പത്തെട്ടു ശതമാനം “പലിശ” വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിക്കുന്നത് എങ്ങിനെ പ്രവർത്തികമാക്കും എന്ന് ഒരു സംശയവും, വേണ്ട ഒരു അപൂർവതയും തോന്നിയില്ലേ?

Share News

ഞാൻ മുമ്പും പറഞ്ഞ ആ ഇംഗ്ലീഷ് ചൊല്ല് ഒന്നു കൂടി പറയുന്നു. If it seems too good to be true, it probably is. Tony Thomas

Share News
Read More

എല്ലാ സുഹൃത്തുക്കളുടെയും എല്ലാ പോസ്റ്റുകളും കാണണം എന്ന് പറഞ്ഞാൽ ഫെസ്ബൂക് മുതലാളിയും ബുദ്ധിമുട്ടിലാകും. നമുക്ക് കേൾക്കാനും കാണാനും കൂടുതൽ താല്പര്യമുള്ളവരെ ഫിൽറ്റർ ചെയ്താണ് കാണിക്കുക.

Share News

2020 ൽ Kerala Police ഗ്രൂപ്പിൽ വന്ന പോസ്റ്റ് ആണിത്. പ്രിയപ്പെട്ടവരെ,എന്റെ മുഖപുസ്തകത്തിലെ എന്റെ എഴുത്തും ,ഫോട്ടോകളും നിങ്ങൾക്ക് കാണാനും വായിക്കാനും ഇനി സാധിക്കണമെങ്കിൽ ഒരു കമന്റോ, അടയാളമോ നൽകിയാലേപുതിയ ഫേസ്ബുക്ക് അൽഗോരിതം നിയമങ്ങൾ മറികടന്ന് നമുക്ക് പരസ്പരം ബന്ധപ്പെടാനും തുടർന്ന് സൗഹൃദം കാത്തു സൂക്ഷിക്കാനും സാധ്യമാകുകയുള്ളൂ . ഞാന്‍ ഫേസ്ബുക്കിൽ നിങ്ങളെ ഫോളോ ചെയ്താല്‍, നിങ്ങളുടെ എല്ലാ പോസ്റ്റുകളും എനിക്ക് കാണാനും വായിക്കാനും കഴിയുമായിരുന്നു , എന്നാല്‍ പുതിയ ഫേസ്ബുക്ക് നിയമങ്ങൾ അതിനെ തടഞ്ഞിരിക്കുന്നു … […]

Share News
Read More