ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള വനിത ഒരു സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയി ചുമതലയേൽക്കുന്നു.

Share News

.ഏറെ പ്രാധാന്യമുള്ള ഒരു ചരിത്ര സംഭവമാണിത്. ഡോ സോനജാരിയ മിൻസക്കു അഭിനന്ദങ്ങൾ

ഡെന്നി തോമസ് വട്ടക്കുന്നേൽ

ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി പട്ടിക വർഗ്ഗ വിഭാഗത്തിൽ നിന്നുള്ള വനിത ഒരു സർവ്വകലാശാലയുടെ വൈസ് ചാൻസിലർ ആയി ചുമതലയേൽക്കുന്നു. ഡോ സോനജാരിയ മിൻസ് ആണ് ആ സർവ്വകലാശാല ഭരണാധികാരി എന്നതോടൊപ്പം, ഹേമന്ത് സൊറൻ എന്ന ദളിത് നേതാവിന്റെ ഇച്ഛാശക്തി കൂടിയാണ് ഇവിടെ തെളിയുന്നത്.

സ്വാതന്ത്ര്യത്തിനുശേഷം 70 വർഷമെടുത്ത് മാത്രം സംഭവിച്ച ഈ നേട്ടത്തിന് കാരണമാക്കിയത് ജാർഖണ്ഡ് സർക്കാരാണ്. ജാർഖണ്ധിലെ ദുംകയിലെ സിഡോ കൻഹു മുർമു സർവകലാശാല വൈസ് ചാൻസലറായി ഡോ. സോനാജാരിയ മിൻസിനെ ജാർഖണ്ഡിലെ ഗവർണർ കഴിഞ്ഞ ദിവസം നിയമിച്ചു. നിലവിൽ ഡോ. സോനജാരിയ മിൻസ് ദില്ലിയിലെ ജവഹർ ലാൽ നെഹ്രു സർവകലാശാലയിലെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ ആൻഡ് സിസ്റ്റംസ് സയൻസസ് പ്രൊഫസറാണ്.

മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്നും എം.എസ്സി. (മാത്തമാറ്റിക്സ്) പഠനം പൂർത്തിയാക്കിയ ഡോ. സോനജാരിയ തന്റെ എം.ഫിൽ. പൂർത്തിയാക്കിയതും പി.എച്.ഡി. ഗവേഷണം നടത്തിയതും ഡൽഹിയിലെ ജവഹർലാൽ നെഹ്റു സർവ്വകലാശാലയിൽ നിന്നായിരുന്നു.2005 മുതൽ ജെ.എൻ.യു.വിലെ സ്കൂൾ ഓഫ് കമ്പ്യൂട്ടർ & സിസ്റ്റംസ് സയൻസസിൽ പ്രൊഫസറായി ജോലി നോക്കുന്നു. 1997 – 2005 വരെ ഇതേ വകുപ്പിൽ അസോസിയേറ്റ് പ്രൊഫസർ ആയിരുന്നു. 1992_മുതൽ ജെഎൻയു.വിൽ അധ്യാപികയാണ്.1990 – 1991 കാലത്ത് ഭോപ്പാലിലെ ബർക്കത്തുല്ല സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് അസിസ്റ്റന്റ് പ്രൊഫസറായും 1991-1992 കാലത്ത് മധുരൈ കാമ രാജ് സർവകലാശാലയിലെ കമ്പ്യൂട്ടർ സയൻസ് വകുപ്പിൽ അദ്ധ്യാപികയായും പ്രവർത്തിച്ചിട്ടുണ്ട്.

പത്ത് വർഷങ്ങൾക്ക് മുമ്പ് വരെ കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ദില്ലിയിലെ ലോക്കൽ ​ഗാർഡിയനായിരുന്നു സോനാചാര്യ മിൻസ്. 2018 -19 കാലയളവിൽ ജെഎൻയു ടീച്ചേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ആയിരുന്നുലോക്ക് ഡൗൺ കാലത്ത് മറ്റ് സംസ്ഥാനങ്ങളിൽ കുടുങ്ങിപ്പോയ അതിഥി തൊഴിലാളികൾക്ക് വേണ്ടി നിലകൊണ്ടാണ് സോനാചാര്യ വീണ്ടും വാർത്തകളിൽ ഇടം പിടിച്ചത്.

ഝാര്ഡഖണ്ഡ്, തമിഴ്നാട്, കർണാടക എന്നിവിടങ്ങളിലെ രാഷ്ട്രീയക്കാർക്കും സാമൂഹിക പ്രവർത്തകർക്കും സോനാചാര്യയുടെ ഫോൺവിളിയെത്തി. തിരുപ്പൂരിലെ വസ്ത്രനിർമ്മാണ യൂണിറ്റിൽ കുടുങ്ങിപ്പോയ 141 സ്ത്രീകൾക്ക് വേണ്ടിയാണ് അവർ ഇവരെയെല്ലാം വിളിച്ചത്. ഒടുവിൽ മെയ് 23 ഇവരെല്ലാം സ്വന്തം വീടുകളിൽ തിരികെയെത്തിക്കാനായി

.ഏറെ പ്രാധാന്യമുള്ള ഒരു ചരിത്ര സംഭവമാണിത്. ഡോ സോനജാരിയ മിൻസക്കു അഭിനന്ദങ്ങൾ

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു