തോറ്റാലും വിഷമിക്കണ്ട. ഒന്നും ഈ നാളുകളിൽ അവസാനതോൽവിയല്ല .ജയിക്കാനുള്ള അവസരമാണ് .

Share News

അങ്ങനെ എസ്‌ എസ്‌ എൽ സി

പരീക്ഷാ ഫലം വന്നു .

തോറ്റവർ .31 ശതമാനം .പോയ വർഷത്തേക്കാൾ .01 ശതമാനം

കൂടുതൽ .പത്തിലെ പരീക്ഷ ഫലത്തെ ഭരണ നേട്ടത്തിന്റെ അടയാളമാക്കി മാറ്റാൻ അത് വരെ ഫുൾ പ്രൊമോഷനും ,മറ്റ് ഒരുപാട്‌ വിട്ട് വീഴ്ചകളും ചെയ്യാൻ തുടങ്ങിയിട്ട് എത്ര കാലമായി?തോൽവിയെ കൈകാര്യം ചെയ്യുന്നതിലും ഒരു വിജയമില്ലേ ?ആ മിടുക്ക് ചെറു പ്രായത്തിൽ തന്നെ ഉണ്ടാക്കണ്ടേ ?കുട്ടികൾ ജയിക്കുന്നത് നല്ല കാര്യം .എന്നാൽ അതിന് അർഹത നൽകും വിധത്തിലുള്ള അറിവും

വേണ്ടേ ?അതില്ലാത്ത വിജയം

ഭാരമാകും .വിജയത്തെ ജീവിതത്തിൽ തെറ്റായി വ്യാഖ്യാനിക്കും .അങ്ങനെ ധാരാളം പേരെ കാണുന്നുണ്ട്. അടിത്തറക്ക്‌ ശക്തി ക്ഷയമുണ്ടാക്കുന്ന പരീക്ഷാ ശൈലിയും പഠിപ്പും ആണോയെന്ന് നോക്കണം. തോറ്റവർ ശക്തരായി മുന്നേറട്ടെ .ജയം സിസ്റ്റത്തിന്റെ ആനുകൂല്യമാണെന്ന് കൂടി മനസ്സിലാക്കി കൂടുതൽ പഠിക്കുക .

ഇനി തോൽവിയുടെ കടമ്പകൾ

ഉണ്ടാകും .തോറ്റാലും വിഷമിക്കണ്ട. ഒന്നും ഈ നാളുകളിൽ അവസാന

തോൽവിയല്ല .ജയിക്കാനുള്ള അവസരമാണ് .

(ഡോ . സി ജെ ജോൺ)

Share News