
എം ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു. ഇത് രണ്ടാം തവണയാണ് ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നത്. കൊച്ചി എൻഐഎ ഓഫീസിലാണ് ചോദ്യം ചെയ്യൽ. സ്വപ്നയുടെ ഫോണിൽ നിന്നും കിട്ടിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലെന്നാണ് സൂചന.
സ്വപ്നയെയും ശിവശങ്കറിനെയും ഒരുമിച്ചിരുത്തി ആയിരിക്കും ചോദ്യം ചെയ്യൽ. കഴിഞ്ഞ രണ്ടു ദിവസമായി സ്വപ്ന എന്‍ഐഎ കസ്റ്റഡിയിലാണ്.
മറ്റു പ്രതികളില്‍ നിന്നുള്ള തെളിവുകളും എന്‍ ഐ എ ശേഖരിച്ചിട്ടുണ്ട്. അദ്ദേഹം നേരത്തെ നല്‍കിയ മൊഴികളിലെ പൊരുത്തക്കേടുകളിലും ഇത്തവണ അന്വേഷണ ഏജന്‍സി വിശദീകരണം തേടും. ആദ്യ തവണ മണിക്കൂറുകളോളമാണ് ശിവശങ്കറിനെ ചോദ്യം ചെയ്തിരുന്നത്.