
കാരിത്താസ് ഇന്ത്യക്ക് ,കോവിഡ്- 19 കാലയളവിൽ , ആരോഗ്യ സംരക്ഷണ സേവനങ്ങൾക്കായുള്ള മികച്ച NGO ക്കുള്ള ഹെൽത്ത്ഗിരി അവാർഡ്- 2020 ലഭിച്ചു.
ഭാരത കത്തോലിക്ക മെത്രാൻ സമിതിയുടെ സാമൂഹിക വികസന വിഭാഗമായ കാരിത്താസ് ഇന്ത്യക്ക് ,കോവിഡ്- 19 കാലയളവിൽ , ആരോഗ്യ സംരക്ഷണ സേവനങ്ങൾക്കായുള്ള മികച്ച NGO ക്കുള്ള ഹെൽത്ത്ഗിരി അവാർഡ്- 2020 ലഭിച്ചു.
ബഹു കേന്ദ്ര ആരോഗ്യ കുടുംബ ക്ഷേമ മന്ത്രി ശ്രീ. ഹർഷ വർദ്ധനിൽ നിന്നും, ഇന്ത്യ ടുഡേ സംഘടിപ്പിച്ച വിർച്ച്വൽ ചടങ്ങിൽ കാരിത്താസ് ഇന്ത്യ എക്സിക്യൂട്ടീവ് ഡയറക്ടർ റവ.ഫാ.പോൾ മൂഞ്ഞേലി അവാർഡ് സ്വീകരിച്ചു.
എല്ലാ വർഷവും ഇന്ത്യ ടുഡേ ഗാന്ധിജയന്തി ദിനത്തിൽ സഫായ് ഗിരി അവാർഡ് സംഘടിപ്പിക്കുന്നു. കോവിഡ്- 19 പകർച്ചവ്യാധിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകിയ കൊറോണ യോദ്ധാക്കളുടെ അജയ്യമായ പ്രവർത്തനങ്ങളെ അഭിവാദനങ്ങൾ അർപ്പിക്കുന്നതിന് ഈ വർഷം സഫായ് അവാർഡ്, ഹെൽത്ത് ഗിരി അവാർഡ്- 2020 ആയി പുനർനാമകരണം ചെയ്തു.
ഫാ. പോൾ മൂഞ്ഞേലി:
കൊവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ മനുഷ്യരാശിയുടെ ദുരിതങ്ങൾ ലഘൂകരിക്കുവാനുള്ള കാരിത്താസ് ഇന്ത്യയുടെ എളിയ ശ്രമങ്ങളുടെ അംഗീകാരമായി ഈ അവാർഡ് ലഭിച്ചതിനെ സന്തോഷപൂർവ്വം കാണുന്നു. കോവിഡ് പകർച്ചവ്യാധിക്കൊപ്പം കുടിയേറ്റക്കാരുടെ പ്രശ്നങ്ങളെക്കുറിച്ചും വളരെയധികം ഭയമുണ്ടായിരുന്നുവെങ്കിലും കൂട്ടായ പ്രവർത്തനങ്ങളിലൂടെയുള്ള സഭയുടെ മനുഷ്യത്വപരമായ ഇടപെടലിലൂടെ സഭയുടെ സ്ഥാപനപരമായ കരുത്ത് വഴിയായി പ്രവർത്തനങ്ങൾ ഫലപ്രദമാക്കുവാൻ സാധിച്ചു.
സഭാനേതൃത്വം, രാജ്യത്തിൻ്റെ വിവിധ ഭാഗങ്ങളിലുള്ള കോവിഡ് യോദ്ധാക്കൾക്കും,എല്ലാ ആരോഗ്യ പ്രവർത്തകർക്കും, സന്നദ്ധ പ്രവർത്തകർക്കും ,സംഘടനാ തലത്തിലേയും, അടിസ്ഥാന തലത്തിലേയും മുഴുവൻ ആളുകൾക്കും അവാർഡ് സമർപ്പിക്കുന്നുവെന്ന് ഫാ.പോൾ മൂഞ്ഞേലി അറിയിച്ചു.
കാരിത്താസ് ഇന്ത്യയുടെ 58 -മത് സ്ഥാപക ദിനത്തിൽ ലഭിച്ച അവാർഡ് തീർത്തും അർത്ഥവത്തായതായും, ഈ ബഹുമതി ഏറെ വിനയത്തോടെ സ്വീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കാരിത്താസ് ഇന്ത്യയുടെ മുഴുവൻ അംഗങ്ങൾക്കും, പ്രവർത്തകർക്കും, സഹകാരിമാർക്കും, ഡോണർമാർക്കും, അഭ്യുദയകാംക്ഷികൾക്കും വളരെ സന്തോഷകരമായ മുഹൂർത്തമായിരുന്നു. കോവിഡ് – 19 ആയി ബന്ധപ്പെട്ട മനുഷ്യത്വപരമായ പ്രവർത്തനങ്ങളിലൂടെ കാരിത്താസ് ഇന്ത്യ സമൂഹത്തിലെ ദുർബ്ബലരും, പാർശ്വവൽക്കരിക്കപ്പെട്ടവരുമായവരോട് ഐക്യദാർഡ്യവും, പിന്തുണയും കാണിച്ച് കൊണ്ട് കൂടുതൽ ഇടപെടൽ നടത്തി. ആഗോള കത്തോലിക്ക സഭയുടെ സന്നദ്ധ സംഘടനയായ കാരിത്താസ് ഇൻ്റർനാഷണാലിസുമായി ചേർന്നാണ് പ്രവർത്തനങ്ങൾക്ക് രൂപരേഖകൾ വിഭാവനം ചെയ്യുന്നത്.
കാരിത്താസ് ഇൻഡ്യയുടെ പ്രവർത്തനങ്ങളെ പിന്തുണക്കുന്ന ഇന്ത്യയിലെ രൂപത സാമൂഹ്യക്ഷേമ സംഘടനകൾ, സഭാ സ്ഥാപനങ്ങൾ, പങ്കാളികൾ, എന്നിവരുമായി അറിവ്, വിഭവങ്ങൾ എന്നിവ പങ്ക് വച്ച് ,ദുർബലരും, പാർശ്വവൽക്കരിക്കപ്പെട്ടവരുമായ സമൂഹങ്ങളിലേക്ക് എത്തിച്ചേരുന്നതിലൂടെ കോവിഡ്- 19 പകർച്ചവ്യാധിയുടെ വ്യാപന പ്രതിരോധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.ഭക്ഷ്യ സഹായം, ആരോഗ്യ ശുചിത്വ സംരക്ഷണ പ്രവർത്തനങ്ങൾ, മാനസിക പിന്തുണ നൽകുന്ന പ്രവർത്തനങ്ങൾ, അവബോധം സൃഷ്ടിക്കൽ എന്നീ പ്രവർത്തന രീതികളാണ് കോവിഡ്- 19 പ്രവർത്തനങ്ങളിൽ കാരിത്താസ് ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നയങ്ങൾ.സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളിലേക്കും ഇറങ്ങിച്ചെന്നാണ് കാരിത്താസ് ഇന്ത്യ പ്രവർത്തിച്ചത്.