ജോസ് പനച്ചിപ്പുറം ഞാനെന്നും ഇഷ്ടപ്പെട്ടുപോന്നിട്ടുള്ള എഴുത്തുകാരനാണ് – എത്രയോ കാലമായി ‘ പനച്ചി ‘ യെ ഞാൻ വായിക്കാൻ തുടങ്ങിയിട്ട് – മലയാളി ഏറ്റവുമധികം ഇഷ്ടപ്പെട്ടുപോന്നിട്ടുള്ള സുപരിചിതമായ തൂലികാനാമങ്ങളിലൊന്ന് –
ജീവിതമായും നാടകമായും—
– ജോസ് പനച്ചിപ്പുറം
ഞാനെന്നും ഇഷ്ടപ്പെട്ടുപോന്നിട്ടുള്ള എഴുത്തുകാരനാണ് – എത്രയോ കാലമായി ‘ പനച്ചി ‘ യെ ഞാൻ വായിക്കാൻ തുടങ്ങിയിട്ട് – മലയാളി ഏറ്റവുമധികം ഇഷ്ടപ്പെട്ടുപോന്നിട്ടുള്ള സുപരിചിതമായ തൂലികാനാമങ്ങളിലൊന്ന് – മാധ്യമ രംഗത്തെ എഴുത്തുരംഗത്തെ അതുല്യമായൊരു പ്രതിഭ
– കഴിഞ്ഞ ദിവസം ഒരു റഫറൻസിനുവേണ്ടിയുള്ള തിരച്ചിലിനിടയിൽ മുന്നിലേക്കൂർന്നുവീണ ഭാഷാപോഷിണിയുടെ 2019 ഏപ്രിൽ ലക്കത്തിൽ പനച്ചി എഴുതിയിരുന്ന ‘ സ്നേഹപൂർവ്വം ‘ എന്ന കോളത്തിൽ പോയവർഷം ഞാൻ അക്ഷരങ്ങളിൽ കൊരുത്ത നടി പൗളിയുടെ ‘ ചോരനേരുള്ള പകർന്നാട്ടങ്ങൾ ‘ എന്ന ആത്മകഥയെക്കുറിച്ച് ‘ ജീവിതമായും നാടകമായും ‘ എന്നൊരു സുന്ദരൻ ടൈറ്റിലിൽ ഏറെ വിശദമായിത്തന്നെ പനച്ചി ഒരു വിലയിരുത്തൽ നടത്തിയിരുന്നു
ഞാൻ പ്രതീക്ഷിച്ചിരുന്നില്ല അങ്ങനെയൊന്ന് – അൽപം വൈകിയാണ് അതെന്റെ ശ്രദ്ധയിൽപ്പെട്ടത് – എത്ര മനോഹരമായ വിലയിരുത്തൽ – അമൂല്യമായി തോന്നി അത് അതിലൊരിടത്ത്
പനച്ചി ഇങ്ങനെ കുറിച്ചിട്ടിരുന്നു – ” വായനക്കാരനു മുൻപിൽ കർട്ടനിട്ടു ക്ലിപ്തപ്പെടുത്താത്ത ജീവിതമാണ് ഇതിൽ നാം വായിക്കുക – പച്ചയ്ക്ക് ഇതിലേറെ പച്ചയാകാനില്ലെന്ന് തോന്നും – പതിനാലാം വയസ്സിൽ ആൺകുട്ടികളോടു പന്തയം വച്ച് ചുണ്ടിൽ കത്തിച്ച സിഗററ്റുമായി റോട്ടിലൂടെ നടന്ന് സ്കൂളിന്റെ ഗേറ്റ് കടന്ന് – അവസാന പുകയുമെടുത്ത് സിഗരറ്റുകുട്ടി എറിഞ്ഞുകളഞ്ഞ് ആരെയും കൂസാതെ ക്ലാസ് മുറിയിലേക്കു കയറിപ്പോയ പെൺകുട്ടിയുടെ –ര്യവും [ courage] അഭിനയമികവും പൗളി ജീവിതത്തിലുടനീളം കൊണ്ടുനടന്നു ആ പുകവലിക്കഥയിലെ പന്തയത്തുകയായ നൂറുരൂപ കിട്ടാതെപോയതുപോലെ തുടർച്ചയായ നിഷേധങ്ങളിലൂടെത്തന്നെയായിരുന്നു പൗളിയുടെ ജീവിതസഞ്ചാരം —” പനച്ചിയുടെ വിലയിരുത്തൽ
ഇവിടെയെത്തിയപ്പോൾ ആത്മകഥയിൽ ആ ‘ പുകവലിക്കഥ ‘ ആരംഭത്തിൽ തന്നെ എഴുതിച്ചേർക്കാനിടയായ സാഹചര്യം ഞാനോർത്തു – നടി പൗളിയുമായി നാലഞ്ചുതവണ മണിക്കൂറുകളോളം തുടർച്ചയായി നടത്തിയ അഭിമുഖങ്ങൾക്കും അവരുടെ ജീവിതവഴികളിലൂടെ സഞ്ചരിക്കുന്നതിനും ഇടയിലെപ്പൊഴോ ആയിരുന്നു അവരുടെ സ്കൂൾ ജീവിതകാലത്തെ കുറിച്ചുള്ള സംഭാഷണങ്ങൾക്കിടയിൽ ആ ‘ പുകവലിക്കഥ ‘ യുടെ ഒരു ചീള് എനിക്കു വീണുകിട്ടിയത് – ഏറെ കൗതുകത്തോടെ ആ കഥ ഞാൻ പിന്നീട് ചോദിച്ചറിയുകയായിരുന്നു –
പൗളിയുടെ ആത്മകഥ എങ്ങനെ തുടങ്ങണമെന്ന് അതെഴുതുമ്പോഴുള്ള തിരക്കിനിടയിൽ പലതവണ മനസ് ആലോചിച്ചിരുന്നു -ജീവിതത്തിൽ ഒരുപാട് courage കാണിച്ചിട്ടുള്ള സ്‌ത്രീയാണ് നടി പൗളി -ആ ജീവിതകഥയിലുടനീളം അത് നിറഞ്ഞൊഴുകിക്കിടപ്പുണ്ട് – കഥയുടെ ആരംഭത്തിൽ അതിന്റെയൊരു സൂചന വേണമെന്ന് തോന്നി – അപ്പൊഴാണ് ആ ‘ പുകവലിക്കഥ ‘ മനസിലേക്കെത്തിയത് –
വാസ്‌തവത്തിൽ അഭിമുഖങ്ങൾക്കിടയിൽ ആ കഥ കേട്ടപ്പോൾ തന്നെ അതെന്റെ മനസ്സിന്റെ ഉള്ളറകളിൽ പൗളിയുടെ ജീവിതകഥ തയ്യാറാക്കുന്നതിന്റെ നാന്ദിയായി സ്ഥാനം പിടിച്ചിരുന്നു – പിന്നീടത് സാഹചര്യം വന്നപ്പോൾ വികസിപ്പിക്കുകയായിരുന്നു – വീണ്ടും പനച്ചിയുടെ സുന്ദരമായ വിലയിരുത്തലിലേക്കുതന്നെ വരട്ടെ – അതിൽ മറ്റൊരിടത്ത് പനച്ചി ഇങ്ങനെ തുടരുന്നു —
– ” അഭിനേതാവ് രാഗത്വേഷങ്ങളില്ലാതെ വേഷങ്ങൾ ഓരോന്നായി എടുത്തണിയുകയും അഴിച്ചുവയ്ക്കുകയും ചെയ്യുന്നതുപോലെയാണ് തന്റെ യഥാർത്ഥ ജീവിതത്തിലെ കഥാപാത്രങ്ങളെ ഈ നടി സമീപിക്കുന്നത് എന്നതാണ് ഈ ആത്മകഥയുടെ സവിശേഷത – പരിഭവങ്ങളിലേക്കും പരാതികളിലേക്കും വഴുതിപ്പോകാത്ത ഒരു സംയമനം —-”
കൂടുതൽ എടുത്തെഴുതുന്നില്ല – വിലയിരുത്തലിനവസാനം പനച്ചി ഇങ്ങനെ കുറിച്ചിടുന്നു – ” പൗളിയുടെ ജീവിതം കേട്ടെഴുതി ആത്മകഥയാക്കിയത് പത്രപ്രവർത്തകൻ ജോയ് പീറ്ററാണ് -.
ചമയങ്ങളില്ലാത്ത സ്‌ത്രീയായും നടിയായുമുള്ള പൗളിയുടെ ജീവിതായോധനം –അഹേഹം ലളിതമായി അവതരിപ്പിക്കുന്നു —” അവസാനിക്കുന്നില്ല പനച്ചിയുടെ വിലയിരുത്തൽ – എഴുത്തിൽ ഒഴിവാക്കാമായിരുന്ന ഒന്നുരണ്ടു ‘ നേർപ്രഖ്യാപനങ്ങളും പനച്ചി ചൂണ്ടിക്കാട്ടുന്നുണ്ട്
– ശരിയാണ് അവ ഒഴിവാക്കുമ്പോൾ എഴുത്ത് ഒന്നുകൂടി തികവേറും – ഏറെ വൈകിയാണെങ്കിലും പനച്ചിയുടെ ‘ സ്നേഹപൂർവ ‘ ത്തിന് ഞാനിവിടെ നന്ദി ചൊല്ലുകയാണ് –
[ എന്റെ ഈ കുറിപ്പിൽ ചില അക്ഷരങ്ങൾ വിട്ടുപോയിട്ടുണ്ട് – കുത്തും കോമയുമില്ല – ചില അക്ഷരങ്ങളും – അതെന്റെ കീബോർഡ്ന്റെ തകരാറാണ് – കൊവിട് കാലത്തെ ജീവിതം പോലെ തന്നെയാണ് ആ തകരാറും -ജീവിതത്തിലെ പലതുമെന്നപോലെ ചില അക്ഷരങ്ങളും തൽക്കാലം അപ്രത്യക്ഷമായിരിക്കുന്നു – ഉള്ളിലേക്ക് വലിഞ്ഞിരിക്കുന്നു ]
Joy Peter
journalist and writer