സ്ഥിരവും താല്‍ക്കാലികവുമായ 8379ലധികം തസ്തികകളാണ് ഈ കാലയളവില്‍ സൃഷ്ട്ടിച്ചു .
കോവിഡ് 19 പരിശോധനകള്‍ ശക്തമാക്കുന്നതിന്‍റെ ഭാഗമായി കോവിഡ് 19 ലബോറട്ടറികളില്‍ ആരോഗ്യ വകുപ്പ് എന്‍എച്ച്എം മുഖാന്തിരം 150 താല്‍ക്കാലിക തസ്തികകള്‍ സൃഷ്ടിച്ചു.
19 റിസര്‍ച്ച് ഓഫീസര്‍, 65 ലാബ് ടെക്നീഷ്യന്‍, 29 ലാബ് അസിസ്റ്റന്‍റ്, 17 ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍, 20 ക്ലീനിങ് സ്റ്റാഫ് എന്നിങ്ങനെയാണ് തസ്തികകള്‍. സംസ്ഥാനത്തിന് പുറത്ത് നിന്നും എത്തുന്നവരുടെ എണ്ണവും കോവിഡ് രോഗികളുടെ എണ്ണവും കൂടിയ സാഹചര്യത്തിലാണ് ഇത്. ഇതോടെ സ്ഥിരവും താല്‍ക്കാലികവുമായ 8379ലധികം തസ്തികകളാണ് ഈ കാലയളവില്‍ സൃഷ്ടിച്ചത്.