മലപ്പുറത്ത് പനി ബാധിച്ച് 11 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
മലപ്പുറം:മലപ്പുറത്ത് പനി ബാധിച്ച് 11 മാസം പ്രായമുള്ള പിഞ്ചുകുഞ്ഞ് മരിച്ചു. മലപ്പുറം തിരൂര്‍ പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യയാണ് മരിച്ചത്.
ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ സ്രവം കോവിഡ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്.കുട്ടിയുടെ അമ്മയുടെയും സ്രവവും പരിശോധിക്കുമെന്നാണ് സൂചന.