എൻ്റെ തണൽ. |ഇപ്പോൾമുറ്റത്തേയ്ക്ക് ഇ റങ്ങിയാൽ പ്രിയമുള്ള പലരെയും ഓർമ്മപ്പെടുത്തി കൊണ്ട് ചെറിയ ചെറിയ ആൾ മരങ്ങൾ അവിടവിടെ തലയുയർത്തിനിൽക്കുന്നത് കാണാം…

Share News

കുടുംബ വീടിൻ്റെഅടുക്കള വശത്ത് 4വശവും അരമതിലു കെട്ടിത്തിരിച്ചഒരു ചെറിയ മുറ്റം’.. ‘ആ ചെറിയ മുറ്റത്ത് നിറയെ കായിച്ചു കിടക്കുന്ന ഒരു വലിയപുളിമരത്തിൽകുട്ടികൾക്കായി കെട്ടിയിട്ടിരിയ്ക്കുന്നഊഞ്ഞാൽ ….

പരിസ്ഥിതി ദിനം? കുറെ വൃക്ഷ തൈകൾ നട്ട് തനിയെ ഉണങ്ങി പോകാൻ വിടുന്ന ദിനം. അത്രയേ ഉള്ളൂ ശരാശരി പൗരന്റെ പരിസ്ഥിതി ബോധം. അത് മെച്ചപ്പെട്ടില്ലെങ്കിൽ കേരളം നാറാം. ഒലിച്ചു പോകാം. പ്രകൃതി ദുരന്തങ്ങൾ കൊണ്ട്‌ വലയാം. അത് കൊണ്ട് നമുക്ക് പരിസ്ഥിതിയെ കാര്യമായി സ്നേഹിക്കാൻ പഠിക്കാം.

കുട്ടിക്കാലത്തെ ഇഷ്ട വിനോദങ്ങളിൽ ഒന്നായിരുന്നുഅതിലിരുന്നാടുക.

അപ്പോൾലഭിച്ചിരുന്നത്ര സമാധാനവും സ്വസ്ഥതയും 6 പതിറ്റാണ്ടുകൾക്കിപ്പുറവും എവിടെ നിന്നും ലഭിച്ചിട്ടില്ലെന്ന് എനിക്കു തോന്നിപ്പോകാറുണ്ട്. ….

മുറ്റം മുഴുവന്‍ സുഗന്ധം പരത്തി നിൽക്കുന്ന ആ പാരിജാതവുംകാപ്പിപ്പൂ വിൻ്റെ സുഗന്ധo വീശുന്ന ആ ഇളംകാറ്റും …

നി റയെ തത്തകള്‍ വന്ന്കലപില കൂട്ടുന്ന രാജമല്ലിയും.. ഒക്കെ ചേർന്ന് ആ വീടും പരി സരവും എന്നിൽ ഉണർത്തുന്ന ഗൃഹാതുരത്വം കുറച്ചൊന്നുമല്ല… ,…

മാവുകൾ തന്നെ എത്ര തരമായിരുന്നു ആ പറമ്പിൽ .. കുട്ടിക്കാലത്തെ മാമ്പഴക്കാലത്തെപ്പറ്റി നല്ല നല്ല ഓർമ്മകൾ ആർക്കാ ണില്ലാത്തതല്ലേ ?.. …

ചിലപ്പോൾ കിടപ്പുമുറിയിൽ പോലും വലിയവള്ളിക്കൊട്ട കളിൽ പല ഇനം മാമ്പഴങ്ങൾ ശേഖരിച്ചു വയ്ക്കാറുണ്ടാ യിരുന്നത് വെറുതെ ഓർത്തു പോകുന്നു.

.ആ മാമ്പഴങ്ങളുടെയൊ ക്കെ സു ഗന്ധ മാസ്വദിച്ച് കിടന്ന് ഉറക്കത്തിലേയ്ക്ക് വഴുതി വീഴുന്നതിൻ്റെ സുഖമൊക്കെഇനി എവിടെ ലഭിയ്ക്കാൻ!ഇതൊക്കെ മനസ്സിലെവിടെ യോ ഉറങ്ങിക്കിടന്നിരുന്നതുകൊണ്ടാകും നാട്ടിൽ വന്ന് സ്ഥിര താമസം തുടങ്ങിയപ്പോൾ മുറ്റത്ത് പലതരത്തി ലു ളള മരങ്ങൾ നട്ടു വളർത്തണമെന്നു തീരുമാനിച്ചുറച്ചത്. ..

ഇപ്പോൾമുറ്റത്തേയ്ക്ക് ഇ റങ്ങിയാൽ പ്രിയമുള്ള പലരെയും ഓർമ്മപ്പെടുത്തി കൊണ്ട് ചെറിയ ചെറിയ ആൾ മരങ്ങൾ അവിടവിടെ തലയുയർത്തിനിൽക്കുന്നത് കാണാം… ഓരോ മരത്തിനടുത്തു ചെല്ലമ്പോഴും അത് എനിക്കു വേണ്ടിനട്ട ആ നല്ല മനുഷ്യരുടെയൊക്കെ സാമിപ്യവും സ്നേഹവുമൊക്കെ എൻ്റെ ഹൃദയത്തെ തൊടുന്നതുപോലൊരു തോന്നൽ. …

10 വര്‍ഷത്തോളം സ്നേഹത്തോടെ ഭക്ഷണം പാകം ചെയ്ത് വിളമ്പി തന്നിരുന്ന ആ കൈകൾ കൊണ്ടു നട്ട ചാമ്പ മരം, ഇന്നുനിറയെ പൂത്തുല ഞ്ഞു നിൽക്കുന്നു.7 വയസ്സുകാരി കൊച്ചുമകൾ നട്ട റാമ്പുട്ടാൻ അവളുട ത്ര തന്നെ പൊക്കത്തിൽ വളർന്നിരിക്കുന്നു…. .

.ചേച്ചി നട്ട തായ്ലൻറ് ചാമ്പയും പൂക്കാൻ വെമ്പി നിൽക്കുന്നു.. . ജിമ്മിയുടെ റിട്ടയർമെൻ്റ് ഓർമ്മയ്ക്കായി നട്ട ആവക്കാഡോ താമസിയാതെ തന്നെ കായ്തന്നു തുടങ്ങുമെന്നെന്നോടു പറയുന്നതുപോലെ…

സ്റ്റാർബേർസ്റ്റ് അതിൻ്റെ പേരു പാലെ തന്നെ’ എല്ലാ വർഷവും ക്രിസ്മസ്സിന് നക്ഷത്രങ്ങൾ വാരി വിതറിയ പോലെ പൂത്തുനിൽക്കുന്നത്ഒത്തിരി സ്നേഹമുള്ള ഒരാളുടെ ഓർമ്മ നൽകിക്കൊണ്ടാണ്….

ഏപ്രിൽ മാസത്തിൽ മാത്രം പൂക്കാറുള്ള കൊന്നമരം ഇവിടെവർഷം മുഴുവൻ പൂ നൽകുന്നത്….

ആരോഅത്രമേൽ സ്നേഹത്തോടെ തന്നതുകൊണ്ടായി രിക്കുമെന്നു തന്നെ ഞാൻ കരുതുന്നു. …

ഇതു പോലെ ചെറുതും വലുതുമായ മരങ്ങളും ചെടികളും തന്ന ഒത്തിരിപ്പേരുടെ സ്നേഹവുംസാന്നിദ്ധ്യവും കൊണ്ട് നിറഞ്ഞതാണ് ഇന്ന് എൻ്റെ ഈ കൊച്ചുമുറ്റം .

ജീവിതത്തിൽ കുറച്ചു പക്വത വന്നു തുടങ്ങിയപ്പോഴാണെന്നു തോന്നുന്നു. … മരങ്ങളെ ,സ്നേഹിക്കുന്നതിനൊപ്പം അവയോട് വല്ലാത്തൊരു ആദരവും തോന്നിത്തുടങ്ങിയത്. മരങ്ങളെ നിരീക്ഷിച്ചു നോക്കൂ. ആവലാതികളൊന്നുമില്ലാതെ എവിടെ ആയിരിക്കുന്നുവോ അവിടെ ത്തന്നെ ഉള്ള കാലം മുഴുവൻ ശാന്തമായി നില കൊള്ളുന്ന തു ശ്രദ്ധിച്ചിട്ടില്ലേ ..

വിധിയ്ക്കു കീഴടങ്ങിക്കൊടുക്കാനുളള ആ വലിയ മനസ്സ് അവരിൽ നിന്നാണ് പഠിക്കേണ്ടത്. മരങ്ങളെ നമ്മൾ കൃത്യമായ അക ലത്തിലാണുനടുന്നതെങ്കി ലും ഭൂമിക്കു താഴെ അവരുടെ വേരുകൾ പരസ്പരം വാരിപ്പുണരുന്നു.എന്തിനു മേതിനുമുപരിയായി സ്നേഹം നിലകൊള്ളണമെന്ന സന്ദേശമാണവർ കൈമാറുന്നത്.. …

.ഒരു മരത്തിൻ്റെ ഒരു ശിഖരം വെട്ടി നോക്കു. നശിച്ചുപോകാന നുവദിക്കാതെ , പൂർവ്വാധികം ശക്തിയോടെ എത്രയധികം മുള കളകളാണ് പൊട്ടിപ്പുറത്തു വരുന്നത്… എത്ര പ്രതീക്ഷ നൽകുന്ന പ്രതീകങ്ങളാണിവ.

ഇനി നിറയെ ഫലങ്ങളുളള വൃക്ഷങ്ങളെ നോക്കൂ. എത്ര വിനയത്തോടെയാണ് അവതല കുമ്പിട്ടു നില്ക്കുന്നത്. വഴിയോരങ്ങളിലെ മരങ്ങൾസ്വയം വെയിൽ ഏറ്റുവാങ്ങി മറ്റുള്ളവർക്ക് തണലേകുന്നതും കണ്ടിട്ടില്ലേ. …….

എത്ര വെയിൽ കൊണ്ടതാണെൻ്റെ ഈ തണൽ …. വെറുതെ ഓർത്തു പോകുന്നു.

പുതിയ വീ ടു വച്ച് നാട്ടിൽ താമസം തുടങ്ങിയ സമയത്ത്, അഛൻ നട്ട ഒരു മാവിൻ ചുവട്ടിലാണ് ഈയിടെയായിവൈകുന്നേരങ്ങൾ ചിലവിടാറ്’ …. …എന്തോ ഒരു തരം സ്വസ്ഥത അവിടെ ഇരിക്കുമ്പോൾ ലഭിക്കുന്നുണ്ടെന്ന് പറയാതെ വയ്യ.….

പണ്ട് കുട്ടിക്കാലത്ത് പുളിമരത്തിലെ ഊഞ്ഞാലിൽ ഇരിക്കുമ്പോൾ കിട്ടാറുണ്ടായിരു ന്ന ഒരു തരം സ്വസ്ഥത. …. അഛനുംഅമ്മയും കടന്നു പോയിട്ട് 7 വർഷങ്ങൾ പിന്നിട്ടി രിക്കുന്നു…

വലിയ സങ്കടങ്ങളുoവലിയ സന്തോഷങ്ങളുമൊക്കെ വന്ന് മനസ്സു നിറയുമ്പോഴൊക്കെ ഇന്ന് ആ മാവിൻ ചുവടു മാത്രമാണാ ‘ശ്രയം…..

കല്ലറയിലോ സെമിത്തേരിയിലൊ പോകുന്നതിലും കൂടുൽ ആശ്വാ സവും സ്വസ്ഥതയും ഈ മാവിൻ ചുവട്ടിൽ നിൽക്കുമ്പോൾ ഇന്നെനിക്കു ലഭിയ്ക്കാറുണ്ട്….

മനസ്സു ചുട്ടുപൊള്ളു ന്ന സമയങ്ങളിൽ പോലുംതണൽ നൽകുന്ന ഒരു ചെറിയ ഇടം .

ജീവിത സായാഹ്നത്തിൽ എത്തി നിൽക്കുന്ന എനിക്ക് എൻ്റെ മക്കളുടെ വീടുകളിൽ ഒരു വൃക്ഷത്തൈ നടാൻ അവസരം ലഭിക്കണേയെന്നു പലപ്പോഴും ആ ഗ്രഹിച്ചു പോകാറുണ്ട്..’….- ഞാൻ കടന്നു പോയാലും അവർക്ക് എൻ്റെതണൽ ലാഭിക്കാൻ പാകത്തിൽ…

Nita Gregory

Share News