മഴക്കാലത്ത് ഏറ്റവും വെറുത്ത് പോകുന്ന ജോലിയാണ് പത്രം ഇടാൻ പോകുന്നത്…

Share News

മഴക്കാലത്ത് ഏറ്റവും വെറുത്ത് പോകുന്ന ജോലിയാണ് പത്രം ഇടാൻ പോകുന്നത്…

ഈ ജോലിക്ക് പോയവർക്ക് അറിയാം അതിൻ്റെ ബുദ്ധിമുട്ട്. പെരുമഴക്ക് പോലും വെളുപ്പിന് അഞ്ച് മണിക്ക് എങ്കിലും എഴുന്നേറ്റ് മഴകോട്ട് ഇട്ട് അസ്ഥി കോച്ചുന്ന തണുപ്പത്ത് സൈക്കിൾ ചവിട്ടി കിലോമീറ്ററോളം ഉൾവഴി ചുറ്റി കറങ്ങി ഓരോ വീടുകളിലും പത്രങ്ങൾ ഇടുന്നത് വല്ലാത്തൊരു മടുപ്പിക്കുന്ന ജോലിയാണ്…പത്രം നനയാതെ നോക്കേണ്ടത് വേറൊരു കടമ്പ,ഭൂരിഭാഗം വീടുകളിൽ പത്രം നനയാതെ വെക്കാൻ ഉള്ള സൗകര്യം ഉണ്ടാവില്ല അങ്ങനെയുള്ള വീടുകളിൽ ഒക്കെ ഗേറ്റ് തുറന്ന് പത്രം ഗ്രഹനാഥനെ ഏൽപ്പിക്കേണ്ടി വരും,എങ്ങാനും പത്രം നനഞ്ഞാൽ അവരുടെ ആട്ടും കേൾക്കേണ്ടി വരും.

ചിലപ്പോൾ ഒക്കെ പത്രമെല്ലാം കളഞ്ഞ് തിരിച്ചു വീട്ടിൽ പോയി പുതച്ചു മൂടി കിടന്ന് ഉറങ്ങാൻ തോന്നും…മഴക്കാലത്തോട് ഒപ്പം ജലദോഷവും തല വേ ദന യും കൂടെയുണ്ടെങ്കിൽ ഇടി വെ ട്ടി യവനെ പാമ്പ് ക ടി ച്ച അ വസ്ഥ യാണ്.

Share News