
ചെല്ലാനത്തെ 15, 16 വാർഡുകൾ കണ്ടെയ്ൻറ്മെന്റ് സോൺ ആയി.
ചെല്ലാനം ഹാർബറുമായി ബന്ധപ്പെട്ട് ഒരാൾക്ക് കോവിഡ് പോസിറ്റീവ് ആയി. തീരപ്രദേശത്തുള്ള ജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണ്.
ഏതെങ്കിലും ഒരു തരത്തിൽ സാമൂഹ്യ വ്യാപനത്തിന്റെ അവസ്ഥയിലേക്ക് കാര്യങ്ങൾ പോയാൽ അത് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടാക്കും.
മഴക്കാലമായതിനാൽ കടൽ ക്ഷോഭം ഉണ്ടായാൽ ക്യാമ്പുകളിലേക്ക് മാറ്റാൻ പറ്റാത്ത സാഹചര്യവും ഉണ്ടാകും. ആയതിനാൽ ചെല്ലാനത്തെ പൊതുജനങ്ങൾ, ആരോഗ്യ വകുപ്പും പോലീസും പുറപ്പെടുവിക്കുന്ന നിർദേശങ്ങൾ കർശനമായി പാലിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
എബിൻ മാത്യു
