തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഒരുമാസത്തെ ഹോണറേറിയം കുറവ് ചെയ്യുന്നതു സംബന്ധിച്ച് ഉത്തരവായി

Share News

സർക്കാർ ഉത്തരവുകൾ
കോവിഡ് പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ ഒരുമാസത്തെ ഹോണറേറിയം കുറവ് ചെയ്യുന്നതു സംബന്ധിച്ച് ഉത്തരവായി.

ഒരു മാസത്തെ ഹോണറേറിയം ഏപ്രിൽ മുതൽ നാലു ഗഡുക്കളായാണ് ഈടാക്കുന്നത്. നിലവിൽ ഒരു മാസത്തെ ഹോണറേറിയം ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ ജനപ്രതിനിധികളിൽനിന്ന് ഇനി കുറവ് വരുത്തില്ല. ഹോണറേറിയം മാറ്റി ലഭിക്കാത്ത ജനപ്രതിനിധികൾക്കും നിലവിൽ സംഭാവനയായി നൽകിയവർക്കും ഇതു സംബന്ധിച്ച സാക്ഷ്യപത്രം തദ്ദേശസ്വയംഭരണ സ്ഥാപന സെക്രട്ടറി നൽകണം.
നേരത്തെ തദ്ദേശസ്ഥാപന ജനപ്രതിനിധികളുടെ ഹോണറേറിയം 30 ശതമാനം വീതം ഒരു വർഷത്തേക്ക് കുറവ് ചെയ്യുന്നതിന് ഉത്തരവായിരുന്നു. ഇതു പുനഃപരിശോധിച്ചാണ് ഒരു മാസത്തെ ഹോണറേറിയം മാത്രം ഈടാക്കിയാൽ മതിയെന്ന് സർക്കാർ തീരുമാനമെടുത്തത്.

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു