സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം

Share News

ആലപ്പുഴ : സംസ്ഥാനത്ത് വീണ്ടും കോവിഡ് മരണം. ആലപ്പുഴയില്‍ മരിച്ച വീട്ടമ്മയ്ക്കും കോവിഡ് സ്ഥിരീകരിച്ചു. മാരാരിക്കുളം കാനാശ്ശേരില്‍ ത്രേസ്യാമ്മയ്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 62 വയസ്സായിരുന്നു.

വണ്ടാനം മെഡിക്കല്‍ കോളജില്‍ വെച്ച്‌ ഇന്നലെയാണ് ത്രേസാമ്മ മരിച്ചത്. വൃക്കരോ​ഗത്തിന് ചികില്‍സയിലായിരുന്നു ഇവര്‍. മരണശേഷം നടത്തിയ സ്രവ പരിസോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചത്.

ഇന്ന് മരണശേഷം സ്രവ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിക്കുന്ന രണ്ടാമത്തെയാളാണ് ത്രേസ്യാമ്മ. നേരത്തെ കാസര്‍കോട് സ്വദേശി ശശിധരയ്ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ശശിധര ഞായറാഴ്ചയാണ് മരിച്ചത്

Share News

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു