കോടതിയലക്ഷ്യ നിയമം റദ്ദാക്കണം:സുപ്രീംകോടതിയില്‍ ഹർജി

Share News

ന്യൂഡല്‍ഹി: കോടതിയലക്ഷ്യ നിയമം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹർജി. ഭരണഘടന ഉറപ്പ് നല്‍കുന്ന അഭിപ്രായ പ്രകടന സ്വാതന്ത്ര്യത്തെ ഇല്ലാതാക്കുന്നതാണ് നിയമമാണെന്നും ഹർജിയിൽ പറയുന്നു.
മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകര്‍ എന്‍ റാം, അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍, മുന്‍ മന്ത്രി അരുണ്‍ ഷൂറി എന്നിവരാണ് കോടതിയലക്ഷ്യ നിയമത്തെ ചോദ്യം ചെയ്ത സുപ്രീം കോടതിയില്‍ ഹർജി സമർപ്പിച്ചത്.

1971ല്‍ നിര്‍മിക്കപ്പെട്ട നിയമം ഭരണഘടനാ വിരുദ്ധവും അതിന്റെ അടിസ്ഥാന ഘടനക്ക് എതിരാണെന്നും കോടതിയെ വിമര്‍ശിക്കുന്നത് ക്രിമിനല്‍ കുറ്റമായി കണക്കാക്കുന്ന വകുപ്പുകള്‍ അഭിപ്രായ പ്രകടനത്തിന് നിബന്ധന വെയ്ക്കുന്നതാണെന്നും ഹർജിക്കാര്‍ ചൂണ്ടിക്കാട്ടി.

സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് ഉള്‍പ്പെടെയുള്ളവരെ വിമര്‍ശിച്ചതിന്റെ പേരില്‍ പ്രശാന്ത് ഭൂഷനെതിരേ സുപ്രീംകോടതി സ്വമേധയാ കോടതിയലക്ഷ്യ നടപടിയെടുത്തതിന് പിന്നാലെയാണ് ഹർജി.

Share News