കേരളത്തിൽ കുട്ടിക്കുറ്റവാളികൾ കൂടുന്നുവോ ?

Share News

കേരളത്തിൽ* *കുട്ടിക്കുറ്റവാളികൾ* *കൂടുന്നുവോ* ? ### ഇന്നത്തെ കൊലപാതക വാർത്ത നൽകുന്ന മുന്നറിയിപ്പും ആശങ്കയും – കുട്ടികളുടെ കൈകളിൽ പുസ്തകങ്ങൾക്കു പകരം കുറ്റകൃത്യങ്ങൾ എത്തുന്നുണ്ടോ? കേരളം വിദ്യാഭ്യാസത്തിലും സാമൂഹിക പുരോഗതിയിലും അഭിമാനിക്കുന്ന സംസ്ഥാനമാണ്. എന്നാൽ നമ്മുടെ കുട്ടികളിൽ ഒരു വിഭാഗം കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് വഴിതെറ്റിപ്പോകുന്നുവെന്ന വാർത്തകൾ ഗൗരവമായ ആശങ്ക ഉയർത്തുകയാണ്. മോഷണം, ലഹരിവസ്തുക്കളുടെ ഉപയോഗം, ആക്രമണം, ലൈംഗികാതിക്രമം, സൈബർ കുറ്റകൃത്യങ്ങൾ എന്നിവയ്ക്കൊപ്പം കൊലപാതകങ്ങളിൽപ്പോലും പ്രായപൂർത്തിയാകാത്ത കുട്ടികൾ പ്രതികളാകുന്ന സംഭവങ്ങൾ നമ്മുടെ സാമൂഹിക മനഃസാക്ഷിയെ ചോദ്യം ചെയ്യുന്നു. കുട്ടികൾ […]

Share News
Read More

നമ്മുടെ കുടുംബങ്ങൾക്ക് എന്ത് സംഭവിച്ചു?

Share News

*നമ്മുടെ കുടുംബങ്ങൾക്ക് എന്ത് സംഭവിച്ചു? “ഇവിടെയാർക്കും സ്നേഹം പ്രകടിപ്പിക്കുവാൻ അറിയില്ല…” ഒരു അനുഭവം ഇന്നും മനസ്സിൽ നിറഞ്ഞുനിൽക്കുന്നു. ഒരു കുടുംബത്തിൽ കൗൺസിലിംഗ് നടന്നുകൊണ്ടിരുന്ന സമയം. കുടുംബാംഗങ്ങൾ തമ്മിലുള്ള ബന്ധങ്ങളെയും പ്രശ്നങ്ങളെയും കുറിച്ച് സംസാരിക്കുന്നതിനിടയിൽ, ആ വീട്ടിലെ മുതിർന്ന കുട്ടി പറഞ്ഞ വാക്കുകൾ മനസ്സിൽ ആഴത്തിൽ പതിഞ്ഞു. “ഇവിടെയാർക്കും സ്നേഹം പ്രകടിപ്പിക്കുവാൻ അറിയില്ല… അതുകൊണ്ട് ആരുടെയും നന്മകൾ ആരും അറിയാറില്ല, പറയാറില്ല…” ഒരു കുട്ടിയുടെ വാക്കുകളാണിത്. പക്ഷേ, അതിൽ ഒളിഞ്ഞിരിക്കുന്നത് ഒരു കുടുംബത്തിന്റെ മാത്രം വേദനയല്ല; നമ്മുടെ കുടുംബബന്ധങ്ങളെക്കുറിച്ച് […]

Share News
Read More

കരുണയുള്ള മനസ്സ്: ഉത്തമ സമൂഹത്തിന്റെ അടിത്തറ

Share News

ഓരോ ജീവനും വിലപ്പെട്ടതാണ്; ഓരോ ജീവിതവും സ്നേഹിക്കപ്പെടണം. മനുഷ്യജീവിതത്തിന്റെ യഥാർഥ സൗന്ദര്യം പരസ്പരം സ്നേഹിക്കാനും കരുതാനും കൈത്താങ്ങാകാനും കഴിയുന്നതിലാണ്. എന്നാൽ ഇന്നത്തെ തിരക്കുപിടിച്ച ലോകത്ത് സ്വന്തം നേട്ടങ്ങൾക്കു പിന്നാലെ പായുമ്പോൾ മറ്റുള്ളവരുടെ വേദനകളും ആവശ്യങ്ങളും പലപ്പോഴും നാം മറന്നുപോകുന്നു. സ്വന്തം വളർച്ചയ്ക്കൊപ്പം മറ്റുള്ളവർക്കും വളരാൻ അവസരമൊരുക്കുന്ന വിശാലമായ മനസ്സാണ് നമുക്കുണ്ടാകേണ്ടത്. ‘ഞാൻ’ എന്ന ചിന്തയിൽനിന്ന് ‘നമ്മൾ’ എന്ന ബോധ്യത്തിലേക്കുള്ള ഈ മാറ്റമാണ് സ്നേഹസമ്പന്നമായ ഒരു സമൂഹത്തിന്റെ അടിത്തറ. സ്നേഹം വാക്കുകളിൽ മാത്രം ഒതുങ്ങരുത്; അത് നമ്മുടെ പ്രവൃത്തികളിലൂടെ […]

Share News
Read More

നമ്മുടെ ശരീരത്തിൽ മനുഷ്യകോശങ്ങളോടൊപ്പം ജീവിക്കുന്ന അനവധി സൂക്ഷ്മജീവികളുടെ ഒരു വമ്പൻ ലോകം കൂടി ഉണ്ട്.

Share News

മനുഷ്യശരീരത്തെ നാം പലപ്പോഴും “എന്റെ ശരീരം” എന്ന് കരുതുമ്പോഴും, ശാസ്ത്രപരമായി നോക്കുമ്പോൾ അത് മനുഷ്യകോശങ്ങളുടെ മാത്രം സമാഹാരം അല്ല. നമ്മുടെ ശരീരത്തിൽ മനുഷ്യകോശങ്ങളോടൊപ്പം ജീവിക്കുന്ന അനവധി സൂക്ഷ്മജീവികളുടെ ഒരു വമ്പൻ ലോകം കൂടി ഉണ്ട്. ഇവയെ ഒറ്റക്കെട്ടായി “മൈക്രോബയോം” എന്ന് വിളിക്കുന്നു. ബാക്ടീരിയകൾ ഇവയിൽ ഏറ്റവും പ്രധാനപ്പെട്ടവയാണ്. ശാസ്ത്രജ്ഞരുടെ പുതുക്കിയ കണക്കുകൾ പ്രകാരം, ഏകദേശം 30 ട്രില്യൺ മനുഷ്യകോശങ്ങൾ ഉള്ള ശരീരത്തിൽ 38 ട്രില്യണോളം ബാക്ടീരിയകൾ ഉണ്ടാകാം. അതായത്, മനുഷ്യകോശങ്ങളും ബാക്ടീരിയകളും ഏകദേശം സമാനമായ എണ്ണത്തിലാണ്; ചില […]

Share News
Read More

കൂടുതൽ നവീൻ ബാബുമാരെ കേരളീയ സമൂഹത്തിൻ്റെ ദുഃഖങ്ങളിലേക്ക് ഇട്ടുകൊടുക്കാതിരിക്കാൻ ബന്ധപ്പെട്ടവർ ദയവായി ശ്രദ്ധിക്കണം.

Share News

മോട്ടോർ വെഹിക്കിൾസ് ഡിപ്പാർട്ട്മെൻ്റ് തിരുവനന്തപുരത്ത് കനകക്കുന്നിൽ നടത്തിയ ചടങ്ങിൽ സദസ്സിൽ ആളില്ലാത്തതു കൊണ്ട് ബഹു: മന്ത്രി ചടങ്ങ് റദ്ദ് ചെയ്യുകയും ബന്ധപ്പെട്ട ഉദ്യോഗസ്ഥനെ ശിക്ഷിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു! സത്യത്തിൽ സർക്കാർ ചടങ്ങിൽ ആളെ കൂട്ടുക എന്നത് ഉദ്യോഗസ്ഥന്റെ ജോലിയാണോ ? ആണെങ്കിൽത്തന്നെ, ആളെക്കൂട്ടുന്നതിൽ ഒരു ഉദ്യോഗസ്ഥൻ വിജയിച്ചില്ല എങ്കിൽ അയാളെ ശിക്ഷിക്കുന്നത് ശരിയാണോ ? ലക്ഷങ്ങൾ ചെലവാക്കി ആളെക്കൂട്ടി എല്ലാ നേട്ടങ്ങളും വികസന പ്രവർത്തനങ്ങളും പരിപാടികളിലൂടെയും ചടങ്ങുകളിലൂടെയും ആഘോഷമാക്കേണ്ടതുണ്ടോ? അല്ലാതെ തന്നെ മാധ്യമങ്ങളിലൂടെയും മറ്റും ജനങ്ങളിലേക്ക് എത്തിച്ചാൽ […]

Share News
Read More

മുനമ്പം സമരം അവസാനിച്ചില്ലെങ്കിൽ എന്ത് സംഭവിക്കും ?

Share News

1 വക്കഫ് നിയമത്തിന്റെ ദൂഷ്യവശങ്ങൾ സകല പൗരന്മാരും ചർച്ചചെയ്യാനും പഠിക്കാനും അതിൽ മാറ്റം വരണം എന്ന ബോധ്യത്തിലേക്കു എത്താനും ഇടവരും. ഇത് ദേശീയ തലത്തിൽ ഈ ആശയം പ്രബലപ്പെടാനും ലോക ശ്രദ്ധ ആകർഷിക്കാനും വക്കഫ് നിയമം നിസാരമായി മാറ്റിയെടുക്കാൻ ബി ജെ പിക്ക് സാധിക്കാനും ഇടവരും . ഇത് മുൻകാല പ്രാബല്യത്തോടെ പല പിടിച്ചെടുക്കലുകളും തിരിച്ചെടുക്കപ്പെടാൻ ഇടയായേക്കും. 2 വക്കഫ് നിയമം പാസാക്കിയ കോൺഗ്രസ്സ് ഒരു വർഗീയ സമീപനം വച്ചുപുലർത്തുന്നു എന്നും ബി ജെ പി ഹിന്ദു […]

Share News
Read More

നമ്മൾ നമ്മുടെ ചുറ്റുമുള്ളവർക്കായി സമയം കണ്ടെത്തണം. അങ്ങനെ ജീവിതത്തിൻ്റെ സൗന്ദര്യം പൂത്തുലയട്ടെ.

Share News

ഈ കഥ ഒരിക്കലും പിരിയാത്ത നാലു കൂട്ടുകാരുടെ കഥയാണ് . ഇവർ ഒരേ സ്കൂളിൽ ഒരേ ക്ലാസ്സിലാണ് ഒന്നാം ക്ലാസ്സുമുതൽ പത്താം ക്ലാസ്സുവരെ പഠിച്ചത്. ആ സമയത്ത് സിറ്റിയിൽ ആകെയൊരു ആഢംബര ഹോട്ടലായിരുന്നു ഉണ്ടായിരുന്നത്. വർഷാവസാന പരീക്ഷ കഴിഞ്ഞ് അവർ പിരിയുന്നതിനു മുമ്പ്, ഈ ഹോട്ടലിൽ ഒത്തുകൂടി പ്രഭാതഭക്ഷണം കഴിക്കണമെന്ന് അവർ തീരുമാനിച്ചു. നിശ്ചയിച്ചുറച്ചതുപോലെ ഒരു ഞായറാഴ്ച രാവിലെ കൃത്യം 9 മണിക്ക് അവർ എല്ലാവരും ഹോട്ടലിലെത്തി. ജോർജ് , മാത്യു, ജോൺ, തോമസ് എന്നീ സുഹൃത്തുക്കൾ […]

Share News
Read More

മത്തായ ച്ചേട്ടനാണോ പോകുന്നത് , ഇന്നെന്താ വൈകിയത്?|സഹജീവി സ്നേഹം പൂത്തുലഞ്ഞു നിന്ന സുന്ദരകാലം !!

Share News

മൂന്ന് പതിറ്റാണ്ട് മുൻപ്, പണികഴിഞ്ഞു രാത്രിയിൽ കൂടണയുന്ന തൊഴിലാളികളുടെ വഴികാട്ടിയായിരുന്നു ഇവൻ. ചിലപ്പോൾ ചിരട്ട കിട്ടാതെ കൈകൾ മറയായി പിടിച്ച്‌ ഇടവഴിയിലൂടെയുള്ള നടത്തം! കൈവെള്ളയിലേക്ക് ഉരുകി വീഴുന്ന മെഴുകു തുള്ളികളിൽ പുളയുന്ന കൈകൾ. ഉള്ളിൽ കിടക്കുന്ന മരനീരിന്റെ ലഹരിയിൽ ചിലപ്പോഴൊക്കെ കൈവെള്ളയിൽ വീഴുന്ന മെഴുകിന്റെ ചൂട് അറിഞ്ഞിരുന്നേയില്ല. അക്കാലത്ത് ഏതു വീട്ടുമുറ്റത്തു കൂടിയും പറമ്പിൽ കൂടിയും സഞ്ചരിക്കാൻ വിലക്കില്ലായിരുന്നു ആർക്കും. പറമ്പിനു ചുറ്റും കെട്ടി ഉയർത്തിയ മതിലുകൾ ഇല്ലായിരുന്നു. വിസ്‌തൃതമായ പറമ്പിൽ തലങ്ങും വിലങ്ങും ആർക്കും നടക്കാവുന്ന […]

Share News
Read More

ഹാപ്പിയാണോ ?| സന്തോഷത്തിന്റെ താക്കോൽ തിരയു കയാണോ?| സന്തോഷം നമ്മുടെ കയ്യിൽത്തന്നെ | Motivation | Best Inspirational Story

Share News
Share News
Read More

അപകടത്തിന് ശേഷം ആദ്യം ചോദിക്കേണ്ടുന്ന വാചകം ആർ യൂ ഓക്കെ …. എന്നതാവണം ….|സംസ്കാര പൂർണ്ണമാകട്ടെ നമ്മുടെ നിരത്തുകൾ ….

Share News

യുദ്ധക്കളങ്ങളാകുന്ന നിരത്തുകൾ ……. റോഡ് അപകടത്തിന്റെ കാരണം എന്ത് തന്നെ ആയിക്കേട്ടെ, അപകടത്തിന് ശേഷം സംയമനത്തോടെ കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിൽ നമ്മൾ പലപ്പോഴും അനുകരണീയ മാതൃകകൾ അല്ല എന്നതാണ് വാസ്തവം. അപരിഷ്കൃത രീതികളും കയ്യൂക്കും ആൾബലവും കാണിക്കുന്നതിൽ നമ്മൾ ഇപ്പോഴും ഒട്ടും പിന്നിലല്ല എന്നതാണ് കഴിഞ്ഞ ദിവസമുണ്ടായ സംഭവം കാണിക്കുന്നത്. …. റോഡ് ചട്ടങ്ങൾ 2017-ൽ സമഗ്രമായി പരിഷ്കരിക്കപ്പെട്ടപ്പോൾ clause 29 കൂട്ടിച്ചേർക്കുക വഴി ഇത്തരത്തിലുള്ള പെരുമാറ്റം നിയമപരമായി തന്നെ നിരോധിച്ചിട്ടുണ്ട്. അപകടത്തിന് ശേഷം ശാന്തതയോടെ പെരുമാറുകയും […]

Share News
Read More