നാഗ്പൂരിലെ പഞ്ചസാര ഫാക്ടറിയില്‍ ബോയിലര്‍ പൊട്ടിത്തെറിച്ച് അഞ്ച് മരണം
നാഗ്പുര്‍:നാഗ്പൂരിലെ പഞ്ചസാര ഫാക്ടറിയില്‍ ബോയ്ലര്‍ പൊട്ടിത്തെറിച്ച് അഞ്ച് തൊഴിലാളികള്‍ മരിച്ചു. ശനിയാഴ്ച വൈകുന്നേരം നാഗ്പുര്‍ മനാസ് അഗ്രോ ഫാക്ടറിയിലാണ് സ്ഫോടനം ഉണ്ടായത്. അഞ്ച് തൊഴിലാളികളും സംഭവസ്ഥലത്തുതന്നെ മരിച്ചു.നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു .
കമ്ബനിയുടെ ബയോഗ്യാസ് പ്ലാന്റിന് സമീപമായിരുന്നു സംഭവം. ഫാക്ടറിയിലെ വെല്‍ഡറും സഹായികളുമായ മംഗേഷ് പ്രഭാകര്‍ നൗക്കര്‍ (21), ലിലധര്‍ വാമന്റാവു ഷെന്‍ഡെ (42), വാസുദിയോ ലാഡി (30), സച്ചിന് പ്രകാശ് വാഗ്മറെ (24), പ്രഫുല്‍ പാണ്ഡുരംഗ് മൂണ്‍ (25) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.