
കോവിഡ് കാലത്തെ സമരങ്ങള്‍ക്കുള്ള വിലക്ക് ഹൈക്കോടതി നീട്ടി
കൊച്ചി: കേരളത്തില്‍ കോവിഡ് സ്ഥിതി ഗുരുതരമാകുന്ന സാഹചര്യത്തിൽ സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കുമുള്ള വിലക്ക് നീട്ടി ഹൈക്കോടതി . ഓഗസ്റ്റ് 31 വരെയാണ് വിലക്ക് നീട്ടിയത്. നേരത്തെ പ്രഖ്യാപിച്ച വിലക്ക് ജൂലൈ 31 അവസാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പുതിയ നടപടി.
തുടർച്ചയായ വിവാദങ്ങളെ തുടർന്ന് സര്‍ക്കാറിനെതിരായ പ്രതിഷേധങ്ങൾ സംസ്ഥാന വ്യകപകമായി വർധിച്ചിരുന്നു.ഇതിനെത്തുടർന്ന് കൂടുതല്‍ ആളുകള്‍ സമരങ്ങളില്‍ പങ്കെടുക്കുന്നതും ലാത്തി ചാര്‍ജ് ഉള്‍പ്പടെയുള്ള കാര്യങ്ങളിലേക്ക് പ്രതിഷേധങ്ങള്‍ കടന്നപ്പോഴാണ് ഹൈക്കോടതി ഇടപെട്ടത്.