സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം വെട്ടിച്ചുരുക്കി
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായി നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷം വെട്ടിച്ചുരുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.
തലസ്ഥാനത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന ചടങ്ങ് 10 മിനിറ്റുകൊണ്ട് അവസാനിപ്പിക്കും. മുഖ്യമന്ത്രിയുടെ പരേഡ് പരിശോധനയും ദേശീയഗാനാലാപനവും ഒഴിവാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.
ജില്ലാ കേന്ദ്രങ്ങളിലും ആഘോഷങ്ങള്‍ക്ക് നിയന്ത്രണമുണ്ട്. പോലീസുകാരില്‍ മിക്കവരും നിലവില്‍ കോവിഡ് ഡ്യൂട്ടിയിലാണ്. ജില്ലാ കേന്ദ്രങ്ങളില്‍ മന്ത്രിമാര്‍ പതാക ഉയര്‍ത്തി ലളിതമായ ചടങ്ങുകളിലായിരിക്കും ആഘോഷം നടക്കുക.