
കോവിഡ്: കുവൈത്തിൽ മലയാളി നഴ്സ് മരിച്ചു
കുവൈത്ത് സിറ്റി: കുവൈത്തില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്സ് മരിച്ചു. തിരുവല്ല മഞ്ഞാടി പാറക്കമണ്ണിൽ ആനി മാത്യു (56 ) ആണ് മരിച്ചത്.
കുവൈത്ത് ബ്ലഡ് ബാങ്കില്‍ നഴ്സായിരുന്ന ആനി മാത്യു വൈറസ് ബാധിച്ചതിനെ തുടർന്ന് ജാബിര്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയില്‍ തുടരുകയായിരുന്നു.
സംസ്കാരം കോവിഡ് പ്രോട്ടോ കോൾ പ്രകാരം കുവൈത്തിൽ നടക്കും. ഇതോടെ വൈറസ് ബാധിച്ച് കുവൈത്തിൽ മരിച്ച മലയാളികളുടെ എണ്ണം എട്ടായി.