
സര്‍ക്കാരിന് വരാന്‍ പോകുന്നത് തിരിച്ചടിയുടെ നാളുകൾ: ചെന്നിത്തല
തിരുവനന്തപുരം: തിരിച്ചടിയുടെ നാളുകളാണ് സംസ്ഥാന സര്‍ക്കാരിന് ഇനി വരാന്‍ പോകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പെരിയ ഇരട്ടക്കൊലക്കേസിലെ ഹൈക്കോടതി വിധിയോട് പ്രതികരിക്കുകയായിരുന്നു ചെന്നിത്തല.
ഡല്‍ഹിയില്‍ നിന്നും കോടികള്‍ മുടക്കി അഭിഭാഷകരെ കൊണ്ടുവന്നിട്ടുപോലും പെരിയ കേസില്‍ സര്‍ക്കാരിന് അനുകൂലമായി വിധിയുണ്ടായില്ലെന്നും പ്രതിപക്ഷ നേതാവ് പരിഹസിച്ചു. ഇന്ന് രാവിലെയാണ് പെരിയ കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബെഞ്ച് വിധി ഡിവിഷന് ബെഞ്ച് ശരിവച്ചത്.