സ്വര്‍ണക്കടത്ത് കേസ്: സി.പി.എമ്മിനും ബി.ജെ.പിയ്ക്കുമിടയിലുള്ള അന്തര്‍ധാര സജീവമെന്ന് ചെന്നിത്തല

Share News

തിരുവനന്തപുരം:സ്വര്‍ണ്ണക്കടത്ത് കേസില്‍ സിപിഎമ്മിനെയും ബിജെപിയേയും രൂക്ഷമായി വിമർശിച്ച്‌ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല . സ്വർണക്കടത്ത് കേസിൽ സിപിഎം-ബിജെപി അന്തര്‍ധാര സജീവമാണെന്നും. സിപിഎമ്മും ബിജെപിയും തെളിവ് നശിപ്പിക്കാന്‍ ശ്രമിക്കുന്നതായും ചെന്നിത്തല ആരോപിച്ചു.

കേസിലെ അന്വേഷണത്തില്‍ അത് കൊണ്ട് തന്നെ ജനങ്ങള്‍ക്ക് ഉത്കണ്ഠയുണ്ട്.ഇ​രു​പാ​ര്‍​ട്ടി​ക​ളും ശ​ത്രു​ക്ക​ളെ​പോ​ലെ​യാ​ണ് പെ​രു​മാ​റ്റ​മെ​ങ്കി​ലും അ​ന്ത​ര്‍​ധാ​ര വ്യ​ക്തമാണ്. അ​ന്വേ​ഷ​ണം നീ​ളു​ന്ന​ത് ബി​ജെ​പി ബ​ന്ധ​മു​ള്ള​വ​രി​ലേ​ക്കാ​ണ്. കേ​സ് അ​ട്ടി​മ​റി​ക്ക​പ്പെ​ടു​മോ എ​ന്ന് ആ​ശ​ങ്ക​യെ​ണ്ടെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​രോ​പി​ച്ചു.

അന്വേഷണത്തില്‍ വേഗതയും സുതാര്യതയും ഉണ്ടാകണം, കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും സ്വർണ്ണക്കടത്ത് കേസിലെ അന്വേഷണം അട്ടിമറിയ്ക്കുകയാണെന്നും രമേശ്‌ ചെന്നിത്തല ആരോപിച്ചു.

മു​ഖ്യ​മ​ന്ത്രി​ക്കെ​തി​രെ വി​മ​ര്‍​ശ​ന​മു​ന്ന​യി​ക്കു​ന്ന​വ​രു​ടെ വാ​യ​ട​പ്പി​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. സോളാര്‍ കേസിന്റെ സമയത്ത് രാവിലെ കുമ്മനം പറയുന്നത് ഉച്ചകഴിഞ്ഞ് പിണറായി പറയുമായിരുന്നു. അവര്‍ തമ്മില്‍ രാഷ്ട്രീയ കൂട്ടുകെട്ടാണെന്ന് അന്ന് ഞങ്ങളാരും പറഞ്ഞില്ല. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിനെതിരെ ബി.ജെ.പി സമരത്തിനു ശേഷം സിപിഎമ്മും എല്‍.ഡിഎഫും സമരം ചെയ്തിട്ടുണ്ട്. അന്ന് കൂറുമുന്നണിയായിട്ടാണോ ഇവര്‍ പ്രവര്‍ത്തിച്ചതെന്നും ചെന്നിത്തല വിമര്‍ശിച്ചു.

മാ​ധ്യ​മ​ങ്ങ​ളെ പോ​ലും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യാ​ണ്. ഇ​ട​ത് മു​ന്ന​ണി പ്ര​തി​പ​ക്ഷ​ത്തി​രി​ക്കു​മ്ബോ​ള്‍ ഇ​താ​യി​രു​ന്നോ ന​യ​മെ​ന്ന് ചി​ന്തി​ക്ക​ണ​മെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ആ​വ​ശ്യ​പ്പെ​ട്ടു.

Share News